ഭാഷ | തെലുഗു |
സംവിധാനം | Chandoo Mondeti |
പരിഭാഷ | സഫീർ അലി |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
കാർത്തിക് എന്ന മെഡിക്കൽ വിദ്യാർത്ഥിയും കൂട്ടുകാരും കോളേജിൽ നിന്നും മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ഒരു ഗ്രാമത്തിൽ എത്തുന്നു.
അവിടെ ദുരൂഹമായ ഒരു ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറച്ച് മരണങ്ങളും കാർത്തിക് ശ്രദ്ധിക്കുന്നു.
തുടർന്ന് അവിടുന്ന് കാർത്തിക്കിന് സംഭവിക്കുന്ന ഞെട്ടിക്കുന്ന അനുഭവങ്ങളാണ് 2014ൽ പുറത്തിറങ്ങി സൗത്ത് ഇന്ത്യ മുഴുവൻ ചർച്ചയായി മാറിയ ഈ സിനിമ പറയുന്നത്. ക്ഷേത്രവും അതിന്റെ രഹസ്യങ്ങളുടെ താക്കോൽ തപ്പിയുള്ള കാർത്തിക്കിന്റെ പ്രയാണവും പ്രേക്ഷകർക്ക് നല്ലൊരു ത്രില്ലിംഗ് എലമെന്റ് നൽകുന്നുണ്ട്.
കാർത്തിക് ആയി തെലുഗ് യുവതാരവും ഹാപ്പി ഡെയ്സ് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനുമായ നിഖിൽ ആണ് അഭിനയിച്ചിരിക്കുന്നത്.
മൂവി മിററിന്റെ മലയാളം പരിഭാഷയിലൂടെ നിങ്ങൾക്കീ ചിത്രം ആസ്വദിക്കാം.