ഭാഷ | തെലുഗു |
സംവിധാനം | Chandoo Mondeti |
പരിഭാഷ | ഡോ. ഓംനാഥ്, അനന്തു എ ആർ, മനോജ് കുന്നത്ത്, യു എ ബക്കർ പട്ടാമ്പി & സഫീർ അലി |
ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
2014ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ കാർത്തികേയയുടെ സീക്വലായി പുറത്തിറങ്ങി, ഇക്കൊല്ലം ഇന്ത്യയൊട്ടാകെ സൂപ്പർഹിറ്റായി മാറിയ തെലുങ്ക് ചിത്രമാണ് കാർത്തികേയ 2. ശ്രീകൃഷ്ണൻ തന്റെ സ്വർഗ്ഗാരോഹണ സമയത്ത് കലിയുഗത്തിൽ ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായ തന്റെ തള ഉദ്ധവൻ എന്ന തന്റെ ഭക്തനെ ഏൽപ്പിക്കുന്നു. അതീവ രഹസ്യമായി ഉദ്ധവൻ അത് സൂക്ഷിക്കുന്നു. പിൽക്കാലത്ത് ദുഷ്ടശക്തികൾ ആ തള സ്വന്തമാക്കാൻ ശ്രമിക്കുന്നത് തടയാൻ ഒരു പുരാവസ്തു ഗവേഷകൻ ഇറങ്ങി തിരിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കൊലപാതക കേസ് നിരപരാധിയായ കഥാനായകന്റെ മേലെ വന്നുപെടുകയും ചെയ്യുന്നു. ഈ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനും തള കണ്ടെത്താനുമുള്ള നായകന്റെയും സംഘത്തിന്റെയും സാഹസിക യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹിന്ദുപുരാണവും കൃഷ്ണസങ്കൽപവും കൂട്ടിച്ചേർത്ത് അതിഗംഭീരമായ തിരക്കഥയിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി ബോളിവുഡിൽ വരെ വലിയ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.