കാഞ്ചീവരം (Kanchivaram) 2008

മൂവിമിറർ റിലീസ് - 233

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തമിഴ്
സംവിധാനം പ്രിയദർശൻ
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഡ്രാമ

8.1/10

പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2008 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കാഞ്ചീവരം.
1930 കളിലെ കാഞ്ചീപുരത്തെ പട്ട് നെയ്ത്തുകാരുടെ ദുരിതപൂർണ്ണമായ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ് ഈ കലാസൃഷ്ടി. അസംഘടിതരായ തൊഴിലാളികളെ ചൂഷണം ചെയ്ത് കൊഴുത്ത അധികാരിവർഗ്ഗം. പട്ടു നെയ്യാനല്ലാതെ അത് ഉപയോഗിക്കാൻ മാർഗ്ഗമേതുമില്ലാത്ത തൊഴിലാളി വർഗ്ഗം. പിന്നീടവർ തിരിച്ചറിവിൻ്റെ പാതയിലെത്തി സംഘടിച്ച് സമരം ചെയ്യാനാരംഭിക്കുന്നു. കഥാനായകനായ വെങ്കിടം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രണ്ടു ദിവസത്തെ പരോളിന് പോലീസുകാർക്കൊപ്പം നാട്ടിലേക്കുള്ള ബസ്സിൽ യാത്ര ചെയ്യുമ്പോൾ തൻ്റെ ജീവിതാനുഭവങ്ങൾ ഓർത്തെടുക്കുന്ന രീതിയിലാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ചോറൂണ് സമയത്ത് ഏകമകൾക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി വിശ്വസിക്കുന്ന പ്രസ്ഥാനത്തെ വഞ്ചിച്ച് കളവു ചെയ്യുന്നതിനു പോലും വെങ്കിടം നിർബ്ബന്ധിതനാവുന്നു. ചിത്രത്തിൻ്റെ അവസാനം നിർഭാഗ്യവാനായ വെങ്കിടം പ്രേക്ഷകൻ്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ പ്രകാശ് രാജിൻ്റെ തകർപ്പൻ പ്രകടനം കൂടാതെ അഭിനയിച്ച എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കിയിരിക്കുന്നു. 2009 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മറ്റും നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ ചിത്രം തീർച്ചയായും നല്ല സിനിമ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ