ഭാഷ | തെലുഗു |
സംവിധാനം | Sandeep Raj |
പരിഭാഷ | ഡോ. ഓംനാഥ്, സഫീർ അലി, മനോജ് കുന്നത്ത് |
ജോണർ | റൊമാൻസ്/ഡ്രാമ |
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പിതാവിന്റെ സംസ്കാര ചടങ്ങിനായി നാട്ടിലേക്കു വരുന്ന ദീപ്തിയിലൂടെയെയാണ് ഈ സിനിമ ആരംഭിക്കുന്നത് കോളേജിൽ പഠിക്കുമ്പോൾ ദീപ്തി സഹപാഠിയായ കണ്ണയ്യ എന്നൊരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുകയും അവരുടെ പ്രണയത്തിൽ അവർ നേരിടുന്ന വെല്ലുവിളികളും ചിത്രം സംസാരിക്കുന്നുണ്ട് ഇതൊരു പ്രണയ സിനിമ മാത്രമല്ല സമൂഹത്തിൽ ജാതിയും മതവും നിറവും പണവും നോക്കി മനുഷ്യനെ വേർതിരിക്കുന്ന ഇന്നത്തെ സമൂഹത്തെ ശക്തമായി ഈ സിനിമയിൽ വരച്ചു കാട്ടുന്നുണ്ട് തെലുഗിൽ ഈ വർഷം ഇറങ്ങിയ മികച്ച സിനിമയെന്ന് എല്ലാവരും ഒന്നടങ്കം പറഞ്ഞ ഈ ചിത്രം തമിഴിൽ ഇറങ്ങിയ പരിയേറും പെരുമാൾ പോലുള്ള സിനിമകൾ ചർച്ച ചെയ്ത ശക്തമായ രാഷ്ട്രീയം തന്നെയാണ് മുന്നോട്ട് വെക്കുന്നത് ചിത്രത്തിൽ കണ്ണയ്യ എന്ന നായക കഥാപാത്രം അവതരിപ്പിച്ച സുഹാസിന്റെയും ദീപ്തിയെ അവതരിപ്പിച്ച ചാന്ദിനി ചൗധരിയും അവരുടെ സിനിമാ ജീവിതത്തിലെ മികച്ച വേഷമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ തരം പ്രേക്ഷകരും തീർച്ചയായും കണ്ടിരിക്കേണ്ട ഈ സിനിമയുടെ മലയാളം പരിഭാഷ നിങ്ങൾക്ക് വേണ്ടി മൂവി മിറർ ടീം ഇതാ സമർപ്പിക്കുന്നു