കയോട്ടി (Coyote) 2017

മൂവിമിറർ റിലീസ് - 401

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഹംഗേറിയൻ
സംവിധാനം Márk Kostyál
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/ഡ്രാമ

7.1/10

ഒരു റിയലസ്റ്റിക് മേക്കിങ് രീതിയിൽ അവിഷ്കരിച്ച് 2017ൽ പുറത്തിറങ്ങിയ ഹംഗേറിയൻ ചിത്രമാണ് കയോട്ടി. ഹംഗറിയിലെ ഒരു ഗ്രാമത്തിൽ പരമ്പരാഗത സ്വത്തായി കൈമാറി കിട്ടിയ ഭൂമിയിൽ തന്റെ പരിപാടികളുമായി മുന്നോട്ട് പോയ മിസി എന്ന യുവാവിന് സ്‌ഥലത്തെ ഭൂമാഫിയയിൽ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സ്‌ഥലം കിട്ടിയ വിലക്ക് വിറ്റിട്ട് പോകാത്ത മിസിയും, അയാളെ ഏതുവിധേനയും അവിടുന്ന് തുരത്താൻ ശ്രമിക്കുന്ന ഗ്രാമത്തിലെ മുഖ്യനും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. വ്യത്യസ്തമായ സിനിമാ അനുഭവങ്ങൾ തേടുന്ന ആസ്വദകർക്ക് മുതൽകൂട്ട് തന്നെയാണ് ഈ ചിത്രം. ഹംഗറിയുടെ ഭംഗിയും, ഗംഭീരമായ സംഗീതവും സിനിമയ്ക്ക് മാറ്റു കൂട്ടുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ