കമിങ് ഹോം (Coming Home) 2014

മൂവിമിറർ റിലീസ് - 19

പോസ്റ്റർ : ശ്രീകാന്ത് കെ കൊട്ടാരത്തിൽ
ഭാഷ മാൻഡറിൻ
സംവിധാനം Zhang Yimou
പരിഭാഷ ജ്യോതിഷ് സി
ജോണർ ഡ്രാമ/ഹിസ്റ്ററി

7.2/10

ചൈനയുടെ സാംസ്കാരിക വിപ്ലവകാലത്താണ് ഈ സിനിമ ആരംഭിക്കുന്നത്.Geling Yen എന്ന പ്രശസ്ത ചൈനീസ് എഴുത്തുകാരന്റെ, “ദി ക്രിമിനൽ ലു യാൻഷി” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ഭാര്യ-ഭർതൃ സ്നേഹത്തിന്റെ ആഴവും പരപ്പും, അതിന്റെ തനിമയോടെ തന്നെ ഈ ചിത്രം നമുക്ക് മുമ്പിൽ തുറന്നുകാട്ടുന്നു. തന്നെക്കുറിച്ചുള്ള ഓർമകൾ നഷ്ടപ്പെട്ടുപോയ ഭാര്യയെ, അത് വീണ്ടെടുക്കാൻ സഹായിക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റെ കഥയാണ് കമിങ് ഹോം പറയുന്നത്.
ഒരുപിടി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം, ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്, കാൻ സിനിമ ഫെസ്റ്റിവൽ വേദിയിൽ ആയിരുന്നു. സിനിമ സ്നേഹികളെ സ്പർശിക്കുന്ന തരത്തിലുള്ള ഒരു ഡ്രാമ മൂവി തന്നെയാണ്,”കമിങ് ഹോം”

അഭിപ്രായങ്ങൾ പങ്കുവെക്കാൻ