ഭാഷ | തമിഴ്, സിംഹള |
സംവിധാനം | മണിരത്നം |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | വാർ/ഡ്രാമ |
ലോകസിനിമാ ചരിത്രത്തിൽ തന്നെ, എണ്ണംപറഞ്ഞ ഒരുപാട് യുദ്ധസിനിമകൽ ഉണ്ടെങ്കിലും, അധികമങ്ങനെ കൈവെക്കപ്പെട്ടിട്ടില്ലാത്ത ചരിത്രസംഭവമാണ് ശ്രീലങ്കൻ ആഭ്യന്തരയുദ്ധം. ഒരുപക്ഷെ ഇന്നും, ഇന്ത്യയിൽ തൊട്ടാൽ പൊള്ളിയേക്കാവുന്ന ഈ വിഷയത്തിന്റെ വളരെ മനോഹരമായ ഒരു ആവിഷ്കാരമാണ് മണിരത്നം ഒരുക്കിയ “കന്നത്തിൽ മുത്തമിട്ടാൽ”. സുജാത രംഗരാജന്റെ “അമുദവും അവനും” എന്ന ചെറുകഥയാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. അമുദയെന്ന ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ അവളുടെ അമ്മയെ തേടിയുള്ള യാത്രയെ മുൻനിർത്തി ശ്രീലങ്കൻ രാഷ്ട്രീയത്തെ വളരെ സ്പഷ്ഠമായി തുറന്നു കാണിക്കുകയായിരുന്നു സംവിധായകൻ മണിരത്നം. കുപ്രസിദ്ധമായ “കിളിനോച്ചി” ബോംബിങ്ങിനെയും “തമിഴ് വിടുതലൈ പുലി”കളുടെയും ശ്രീലങ്കൻ സൈന്യത്തിന്റെയും യുദ്ധങ്ങളെയും ചിത്രം വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. രവി കെ ചന്ദ്രന്റെ ക്യാമറയും എ ആർ റഹ്മാന്റെ സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുമുണ്ട്. തമിഴ്നാട് സ്റ്റേറ്റ് അവാർഡുകളും, ദേശീയ അവാർഡുകളും സിനിമയെ തേടിയെത്തിയിരുന്നു. ഒപ്പം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രശസ്‌തി നേടുകയുണ്ടായി. സാധരണ തമിഴിനൊപ്പം സിനിമയിൽ പലയിടത്തും ശ്രീലങ്കൻ തമിഴും കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ട്.