ഭാഷ | കന്നഡ |
സംവിധാനം | Kishore Megalamane |
പരിഭാഷ | അനൂപ് പി സി |
ജോണർ | മിസ്റ്ററി/ത്രില്ലർ |
ചിക്മംഗ്ലൂരിൽ നടക്കുന്ന മാല പൊട്ടിക്കൽ കേസുകൾക്ക് അവസാനം കാണാനാണ് ഇൻസ്പെക്ട്ടർ പൃഥ്വി ബാംഗ്ലൂരിൽ നിന്നും അവിടേക്കെത്തുന്നത്. എന്നാൽ അവിടെയുള്ള ആന്റണി കോട്ടേജ് എന്ന ഗസ്റ്റ് ഹൗസിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞു ഒരു ദമ്പതികൾ പരാതിയുമായി വന്നതും കൂടാതെ ഒരു മിസ്സിംഗ് കേസ് അന്വേഷിക്കാൻ ബാംഗ്ലൂരിൽ നിന്നും ഇൻസ്പെക്ട്ടർ രാഗവേന്ദ്ര ചിക്മംഗ്ലൂർ സ്റ്റേഷനിലേക്ക് വരുന്നതോടും കൂടി പൃഥ്വിയുടെ തലവേദന ഇരട്ടിയാകുന്നു.അവിടെ ഇതിനുമുൻപ് ഒരാത്മഹത്യയും നടന്നിരിക്കുന്നു.ആരാണിതിനൊക്കെ പിന്നിൽ ഇതൊക്കെ ആത്മഹത്യകളാണോ കൊലപാതകങ്ങളാണോ? ഇൻസ്‌പെകടർ പ്രത്വിക്ക് ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.2024ൽ പുറത്തിറങ്ങിയ ഈ ചിത്രം കന്നഡ സിനിമാ ലോകത്ത് മികച്ച അഭിപ്രായം നേടിയിരുന്നു.