ഭാഷ | ജർമ്മൻ, ഫ്രഞ്ച് |
സംവിധാനം | Edward Berger |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | വാർ/ആക്ഷൻ |
നമ്മൾ വിദ്യാലയ ജീവിതത്തിലും പിന്നീടുമൊക്കെ വായിച്ചറിഞ്ഞതിലും ഒരുപാട് ഭീകരമാണ് ഒന്നാം ലോക മഹായുദ്ധകാലം. കുറച്ചു സമയം നിങ്ങളെ ഒരു പോർമുഖത്ത് കൊണ്ടെത്തിക്കുന്ന ഒരു ദൃശ്യവിസ്മയ ചലച്ചിത്രമാണ് ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്. 2022ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച അന്താരാഷ്ട്ര സിനിമകളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഈ ചിത്രം, മഹായുദ്ധത്തിന്റെ അവസാനകാലത്തെയാണ് വരച്ചു കാട്ടുന്നത്. പഠനകാലത്ത് രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത് വീരപരിവേഷം നേടാനായി കൊതിയോടെ ആർമിയിലേക്ക് എത്തുന്ന നാല് ചെറുപ്പക്കാരുടെ അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തങ്ങൾ കേട്ടറിഞ്ഞതൊന്നുമല്ല യുദ്ധമെന്നത് തിരിച്ചറിയാൻ അവർ ഒരുപാട് വൈകിപ്പോകുന്നു. യുദ്ധത്തിന്റെ അതിഭീകരമായ മുഖം കൃത്യമായി വരച്ചു കാട്ടുന്ന ഈ യുദ്ധവിരുദ്ധ ചിത്രം, എറിക് മരിയാ റീമർക്കിന്റെ വിശ്വപ്രസിദ്ധ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഗോൾഡൻ ഗ്ലോബിൽ നോമിനേഷനുകളിലൂടെ തിളങ്ങിയ ഈ ചലച്ചിത്രം, മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരത്തിനായി ജർമനിയുടെ ഒഫീഷ്യൽ നോമിനേഷനുമായിരുന്നു.