ഭാഷ | ഫ്രഞ്ച് |
സംവിധാനം | Dominik Moll |
പരിഭാഷ | സുമന്ത് മോഹൻ |
ജോണർ | മിസ്റ്ററി/ത്രില്ലെർ |
2019ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രമാണ് “ഒൺലി ദി ആനിമൽസ് “. ഒരു ചെറുഗ്രാമത്തിൽ മഞ്ഞിനുള്ളിൽ കുടുങ്ങിയ നിലയിൽ ഒരു കാർ കാണപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെ കാണാതായതായി വിവരം ലഭിക്കുകയും ചെയ്യുന്നു. കാണാതായത് എവലിൻ ഡ്യുക്കറ്റ് എന്ന സ്ത്രീയാണെന്ന് മനസിലാക്കി പോലീസ് ഒരു വഴിക്ക് അന്വേഷണം നടത്തുന്നു. അഞ്ച് കഥാപത്രങ്ങളുടെ വത്യസ്തമായ ജീവിതരീതികളെ പല കോണിലൂടെ വീക്ഷിക്കുന്നതിലൂടെ ചില സത്യങ്ങളും മറനീങ്ങി വരുന്നു. വളരെ രസകരമായി അത്യാവശ്യം ത്രില്ലും നർമ്മവും കോർത്തിണക്കി നല്ല ഒഴുക്കിലാണ് കഥ നീങ്ങുന്നത്. മഞ്ഞു പെയ്യുന്ന താഴ്‌വരകളുടെയും നഗരപ്രാന്ത പ്രദേശങ്ങളുടെയും സൗന്ദര്യം ഫ്രെയിമുകളിലുടനീളം പ്രേക്ഷർക്ക് മുന്നിലേക്ക് എത്തിക്കുന്നുണ്ട് ഫിലിം. നല്ല തിരക്കഥയും അതിനോട് നീതി പുലർത്തുന്ന സംവിധാനവും കൊണ്ട് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റാൻ ചിത്രത്തിനായി. സമൂഹത്തിൽ ഇപ്പോഴും നടമാടുന്ന ചില അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വളരെ പച്ചയായി തന്നെ ഹാസ്യവൽക്കരിക്കാനായതും സിനിമയുടെ വലിയൊരു വിജയം തന്നെയാണ്.