ഭാഷ | മാൻഡറിൻ |
സംവിധാനം | Wei Shujun |
പരിഭാഷ | അനന്തു A R |
ജോണർ | മിസ്റ്ററി/ത്രില്ലർ |
1990 ലെ ചൈനയിലെ ഒരു വിദൂര ഗ്രാമമാണ് ‘Only The River Flows’ എന്ന സിനിമയുടെ കഥാപരിസരം. അവിടെ നദിക്കരയിൽ, കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ ഒരു വൃദ്ധയുടെ മൃതദേഹം കണ്ടെത്തുന്നു. അതന്വേഷിക്കാനെത്തുന്ന കുറ്റാന്വേഷകൻ. ഓരോ സൂചനകൾ ശേഖരിച്ച്, തെളിവുകൾ സൃഷ്ടിച്ച് കൊലപാതകിയിലേക്ക് എത്താനുള്ള അയാളുടെ ശ്രമങ്ങൾ. അതിനിടയിൽ വീണ്ടും സംഭവിക്കുന്ന സമാന സ്വഭാവമുള്ള കൊലപാതകങ്ങൾ.. പിന്നീട് വരുന്ന വഴിത്തിരുവുകൾ… ഇങ്ങനെ പോവുന്നു സിനിമയുടെ കഥ.
മഴയും, ഇരുട്ടും, ഗ്രാമീണ ഭംഗിയുമൊക്കെയായി വളരെ ഡാർക്ക് ആയി പറഞ്ഞുപോകുന്ന ഈ ചിത്രം, ഒരിക്കലും ആക്ഷനും ചടുലമാർന്ന അന്വേഷണ രംഗങ്ങളും നിറഞ്ഞ ഒരു സ്‌ഥിരം ത്രില്ലർ സിനിമയല്ല. വളരെ പതിയെ കഥ പറഞ്ഞു പോകുന്ന രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രം, അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
കടപ്പാട് : ജസീം ജാസി