ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Roman Polanski |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ക്രൈം/ഡ്രാമ |
ചാൾസ് ഡിക്കൻസിന്റെ വിശ്വോത്തര ക്ലാസ്സിക് നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് 2005 ൽ റൊമാൻ പൊളാൻസ്കിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഒലിവർ ട്വിസ്റ്റ്”.
വർക്ക് ഹൗസിൽ ജനിച്ച ഒരു അനാഥ ബാലനാണ് ഒലിവർ ട്വിസ്റ്റ്. ജനിച്ചയുടൻ അമ്മയെ നഷ്ടമായ അവൻ വർക്ക്ഹൗസിലാണ് വളർന്നത്. 9 വയസ്സ് പൂർത്തിയായപ്പോൾ അധികാരികൾ അവനെ ഇടവക നടത്തുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിൽ എത്തിക്കുന്നു. ഭക്ഷണം പോലും ലഭിക്കാതിരുന്ന അവിടത്തെ പീഠനങ്ങളിൽ പ്രതിക്ഷേധിച്ച അവനെ ആർക്കെങ്കിലും കൈമാറ്റം ചെയ്യുവാൻ തീരുമാനിക്കുന്നു. ആദ്യശ്രമം കോർട്ടിന്റെ ഇടപെടൽ മൂലം പരാജയപ്പെട്ടെങ്കിലും പിന്നീട് തന്ത്രത്തിൽ അവരവനെ കൈമാറുന്നു. അവിടെയും ദുരിതപൂർണ്ണമായ ജീവിതമാണ് അവനെ കാത്തിരുന്നത്. ഒരുവിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ട് അവൻ എത്തിച്ചേരുന്നത് ഒരു വൻ കവർച്ചാ സംഘത്തിന്റെ പിടിയിലാണ്. ചതിയും ക്രൂരതയും തങ്ങി നില്ക്കുന്ന ലണ്ടനിലെ തെരുവുകളിൽ മോഷണം നടത്തുന്നതിനായി അവൻ നിയോഗിക്കപ്പെടുന്നു. ദുരിതപൂർണ്ണമായ ഈ ജീവിതത്തിൽ നിന്നും അവന് എന്നെങ്കിലും മോചനമുണ്ടാവുമോ? നമുക്കും ഒലിവറിനോടൊപ്പം സഞ്ചരിച്ചു നോക്കാം.
വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലണ്ട് തെരുവുകളിലെ താഴേക്കിടയിലുള്ള ജീവിതം വരച്ചുകാട്ടുന്ന ചിത്രം ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.