ഭാഷ | ഫിന്നിഷ് |
സംവിധാനം | Guillaume Maidatchevsky |
പരിഭാഷ | സുബീഷ് ചിറ്റാരിപ്പറമ്പ് |
ജോണർ | ഡോക്യൂമെന്ററി/അഡ്വെഞ്ചർ |
ലാപ്പ്ലാൻഡ് മേഖലകളിലെ വശ്യസൗന്ദര്യം ആവോളം പകർത്തി, ‘ഗില്ലോമെ മെയ്ഡാചെവ്സ്കി’ സംവിധാനം ചെയ്ത്, 2018-ൽ പുറത്തിറങ്ങിയ ഒരു ഫിന്നിഷ് ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘എ റെയിൻഡിയേഴ്സ് ജേർണി.’ അഥവാ “ഐലോസ് ജേർണി”. കുട്ടികൾക്ക് തരാൻ സമ്മാനങ്ങളുമായി ക്രിസ്തുമസ് രാവിൽ സാന്റാക്ലോസ്സ്, റെയിൽ ഡിയർ വലിക്കുന്ന വില്ലുവണ്ടിയിൽ എത്തുമെന്ന ഐതിഹ്യം നമുക്ക് സുപരിചിതമാണ്. അന്റാർട്ടിക്കയിലെ ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ മാനുകളാണ് ഈയൊരു ഫിന്നിഷ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ജനിച്ച് അഞ്ചു മിനിറ്റിനുള്ളിൽ നിൽക്കാനും, അഞ്ചു മിനിറ്റിനുള്ളിൽ ഓടാനും, അഞ്ചു മിനിറ്റിനുള്ളിൽ നീന്താനും പഠിക്കുന്ന റെയിൻഡിയറുകളുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിതം പ്രകൃതിയിലെ ഒരു അത്ഭുതം തന്നെയാണ്. കൂടാതെ വിവിധ മൃഗങ്ങളെ വില്ലന്മാരും, നായകന്മാരുമാക്കി ആവിഷ്കരിച്ചിരിക്കുന്നു. നമ്മുടെ നായകനായ ‘ഐലോ’ എന്ന റെയിൻഡിയറിന്റെ ജനനം മുതലുള്ള കഥ കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും നന്നായി രസിപ്പിക്കും എന്നതിൽ യാതൊരു തർക്കവുമില്ല.