ഭാഷ | കന്റോനീസ് |
സംവിധാനം | Chi-Keung Fung |
പരിഭാഷ | അനന്തു A R |
ജോണർ | ക്രൈം/ത്രില്ലർ |
നഗരമധ്യത്തിൽ ഒരു കൊലപാതകം നടക്കുന്നു. യാതൊരു തെളിവുകളും അവസാനിപ്പിക്കാത്ത ഒരു പെർഫക്ട് മർഡർ. ഈ കൊലപാതകത്തിന് ഒരേയൊരു ദൃസാക്ഷി, സംസാരിക്കാൻ കഴിയുന്ന ഒരു തത്ത. പക്ഷെ അതിന് ആകെ അറിയാവുന്നത് ഇംഗ്ലീഷിലെ ഒന്നോ രണ്ടോ വാക്കുകൾ മാത്രം. കൊല്ലപ്പെട്ടത് മാസങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ജുവല്ലറി കവർച്ചയിലെ പിടികിട്ടാപ്പുള്ളി കൂടിയായിരുന്നു. അന്വേഷണത്തിനിടയിൽ ഇതേ കവർച്ചയിൽ പോലീസ് തിരയുന്ന അടുത്ത പ്രതിയും കൊല്ലപ്പെടുന്നു. ജുവല്ലറി മോഷ്ടാക്കളെ പിന്തുടർന്ന് കൊല്ലുന്ന ആ കൊലയാളി ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ കവർച്ച സംഘത്തിന്റെ നേതാവും, പോലീസുകാരും ഒരുമിച്ച് കച്ചകെട്ടി ഇറങ്ങുന്നു. സസ്പെൻസും ട്വിസ്റ്റുകളും നിറഞ്ഞ ഒരു ഗാഭീര ഹോങ്കോങ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, അതാണ് 2019ൽ പുറത്തിറങ്ങിയ എ വിറ്റ്നസ് ഔട്ട് ഓഫ് ദ ബ്ലൂ.