ഭാഷ | കൊറിയൻ |
സംവിധാനം | In Mu-Heo |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഡ്രാമ |
തന്റെ ഏകാന്ത ജീവിതം ആസ്വദിച്ചുകൊണ്ട് ജീവിക്കുന്ന മാൽ സൂനിന്റെ അടുത്തേക്ക്, അവരുടെ കൊച്ചുമക്കളാണെന്ന് പരിചയപ്പെടുത്തികൊണ്ട് ഗോങ്-ജുവും ജിൻ-ജുവും എത്തുന്നു. അതിനുശേഷമുള്ള അവരുടെ ജീവിതത്തിലെ രസകരവും കണ്ണ് നിറക്കുന്നതുമായ ജീവിതമാണ് ചിത്രത്തിലൂടെ നമുക്ക് കാണാനാവുക.
സിനിമ കണ്ടുകഴിയുന്ന ഓരോ പ്രേക്ഷകന്റെ മനസിലും, ഒരു വിങ്ങലായി ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ കാണുമെന്ന് ഉറപ്പാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരുടെ അഭിനയമികവ് ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഡ്രാമ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് A little Princess.