ഭാഷ | മാൻഡറിൻ |
സംവിധാനം | Lu Yang |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ/ഫാന്റസി |
എന്നും ഒരേ സ്വപ്നം കണ്ടാണ് അയാൾ ഉണരുന്നത്, തന്റെ മകളെ. തട്ടിക്കൊണ്ട് പോയ തന്റെ മകളെ 6 വർഷമായി അന്വേഷിക്കുകയാണ് ഗ്വൻ നിങ്. ഈ കാലയളവിലെല്ലാം അയാൾ തന്റെ മകളെ സ്വപ്നം കാണാത്ത രാത്രികളില്ല. അങ്ങനെയിരിക്കെ ഗ്വൻ നിങിന് ഒരു വൻകിട ബിസിനസ്സ് കമ്പനിയായ അലാദിനിൽ നിന്നും ഒരു ഓഫർ വരുന്നു. ഒരു നോവലിസ്റ്റിനെ കൊല്ലുകയാണെങ്കിൽ മകളെ കണ്ടുപിടിച്ച് കൊടുക്കാമെന്നുള്ള ഓഫർ. മനസ്സിലാ മനസ്സോടെ തന്റെ മകൾക്കായി ആ ഉദ്ധ്യമം അയാൾ ഏറ്റെടുക്കുന്നു. നോവലിസ്റ്റിനെ കൊല്ലാനായി അയാളുമായി സൗഹൃദം സ്ഥാപിക്കുന്ന ഗ്വൻ നിങിന് അയാൾ എഴുതുന്ന നോവലും തന്റെ സ്വപ്നങ്ങളും തമ്മിൽ ഒരു ബന്ധമുള്ളതായി മനസ്സിലാകുന്നു. താനും തന്റെ ചുറ്റുമുള്ളവരും കഥയിലെ കഥാപാത്രങ്ങളായി മാറുന്ന ആ നോവലിന്റെ കഥാഗതിയനുസരിച്ചാണ് തന്റെ ജീവിതവും മുന്നോട്ട് പോകുന്നതെന്ന് തിരിച്ചറിഞ്ഞ ഗ്വൻ നിങ് നോവലിസ്റ്റിനെ കൊല്ലത്തെ അയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തന്റെ മകളുടെ തിരോധാനത്തിന്റെ ചുരുളഴിക്കുകയും ചെയ്യുന്നു.
കഥാസാരം ഇതാണെങ്കിലും ചിത്രത്തിൽ നമ്മൾ കാണാൻ പോകുന്നത് കഥക്കുള്ളിലെ കഥയാണ്.അത് പറഞ്ഞ് കേൾക്കാതെ അനുഭവിച്ചറിയേണ്ട മറ്റൊരു കാലഘട്ടത്തിലാണ് നടക്കുന്നത്. ഒരു പുരാതന ഫാന്റസി കഥയുടെ എല്ലാ ചേരുവകളും നമുക്കവിടെ ലഭിക്കുന്നു. രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിച്ച് കഥപറയുന്ന രീതി നമ്മളിൽ യാതൊരു തരത്തിലുള്ള കോണ്ഫ്യൂഷനും സൃഷ്ടിക്കാതെ മുന്നേറുന്നു. മികച്ച രീതിയിലുള്ള vfx, ഫാന്റസി എലമെന്റ്‌സ് ചിത്രത്തെ മികവുറ്റതാക്കുന്നു. വൻ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായ ഈ ചിത്രം ഈ കോവിഡ് പ്രതിസന്ധിയിലും 1000 കോടിക് മേലേ കളക്ഷൻ നേടിയ ഒരു മികച്ച ആക്ഷൻ ഫാന്റസി ഫാമിലി ചിത്രമാണ്.