ഭാഷ | ഹിന്ദി |
സംവിധാനം | Behzad Khambata |
പരിഭാഷ | പ്രജിത്ത് പരമേശ്വരൻ |
ജോണർ | ത്രില്ലെർ |
A Wednesday എന്ന പടം കണ്ടവർക്ക് അറിയാം അതിന്റെ തീം. മൊത്തം സിസ്റ്റത്തെയും ഒരു കോമൺ മാൻ വെല്ലുവിളിച്ചു ഒരു സോഷ്യൽ കമന്ററി നടത്തുന്നത് ആണ് അതിൽ നമ്മൾ കണ്ടത്. അതിൽ ടെററിസം ആയിരുന്നു എങ്കിൽ ഇവിടെ, A Thursday യിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നം ആണ് ഒരു സ്ത്രീകഥാപാത്രത്തെ മെയിൻ ലീഡ് ആക്കികൊണ്ട് ഉന്നയിക്കുന്നത്.. ഒരേ ടെംപ്ളേറ്റ് പിന്തുടരുന്ന സിനിമകൾ ആണ് ഇവ രണ്ടും.
യാമി ഗൗതം എന്ന അഭിനേത്രി ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച സിനിമയാണ് ഇത്. കൂടുതലും റൊമാന്റിക് ജോണറിൽ അഭിനയിച്ച യാമി ഇത്തവണ ഗ്രേ ഷെയ്ഡ് ഉള്ള ഒരു കഥാപാത്രത്തെ ആണ് അവതർപ്പിക്കുന്നത്. കുട്ടികളെ Hostage ആക്കുന്ന ഒരു കഥാപാത്രമായി നമ്മുടെ മുന്നിൽ Cringe ഫീൽ ഉണ്ടാവാതെ അഭിനയിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിൽ യാമി വിജയിച്ചിട്ടുണ്ട്.
അതുൽ കുൽകർണി, നേഹ ദൂപിയ എന്നിവരുടെ പ്രകടനം നന്നായിരുന്നു. അവർക്കായി നൽകിയ ബാക്ക് സ്റ്റോറി, ഈഗോ ക്ലാഷ് എന്നിവയൊക്കെ ഒരു ത്രില്ലർ സിനിമയെ കൂടുതൽ എൻഗേജിങ് ആക്കുന്നുണ്ട്. ഡിംപിൾ കപാഡിയ അവതരിപ്പിച്ച വേഷവും എഫക്ടീവ് ആണ്. സിനിമയിൽ വന്നു പോകുന്ന ചെറിയ വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും തന്നെ നന്നായിരുന്നു.
2 മണിക്കൂർ 10 മിനുട്ട് ആണ് ഈ സിനിമയുടെ ദൈർഘ്യം. ഒരു ത്രില്ലർ മൂഡിൽ വളരെയധികം എൻഗേജിങ് ആയാണ് മുന്നോട്ട് നീങ്ങുന്നത്. എവിടെയും ബോറടിക്കുന്നില്ല. സിനിമയുടെ അവസാനം പറയുന്ന സോഷ്യൽ മെസ്സേജും പ്രസക്തമാണ്. ടിപ്പിക്കൽ ത്രില്ലർ ഫോർമാറ്റിൽ ഉള്ള സിനിമയാണെങ്കിലും മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാം എന്നതാണ് സിനിമയുടെ പ്രധാന പോസിറ്റീവ്.