ഭാഷ | ഡാനിഷ് |
സംവിധാനം | Christoffer Boe |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | റൊമാൻസ്/ഡ്രാമ |
ഭക്ഷണത്തിനും, പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ഡാനിഷ് ചലച്ചിത്രമാണ് “എ ടേസ്റ്റ് ഓഫ് ഹങ്കർ”. ദാമ്പത്യ ജീവിതത്തിലെ ദമ്പതികൾ തമ്മിലുള്ള പ്രണയവും, വഴക്കുമൊക്കെ ഒരു ഒഴുക്കിൽ പറഞ്ഞു പോകുന്ന ഈ സിനിമയുടെ പ്രധാന ആകർഷണം പലപ്പോഴും സ്ക്രീനിനെ വർണാഭമാക്കുന്ന ഡാനിഷ് ഭക്ഷണവിഭവങ്ങളാണ്. ഒരു ഗോൾഡൻ സ്റ്റാർ ഭക്ഷണശാല തുടങ്ങാൻ പെടാപ്പാടുപെടുന്ന കാഴ്സ്റ്റനും, ഇടയ്ക്കെപ്പോഴോ ഭർത്താവിന് തന്നോടുള്ള ശ്രദ്ധ കുറയുന്നുവെന്ന് തോന്നുന്ന മാഗിയും, അവരുടെ രണ്ടു മക്കളും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ, പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് GOTയിലൂടെ മലയാളികളുടെയടക്കം പ്രിയങ്കരനായി മാറിയ Nikolaj Coster-Waldauആണ്. ഭക്ഷണവും, പിണക്കവും, ഇണക്കവും നിറഞ്ഞ ഡെൻമാർക്കിലെ തെരുവുകളിലേക്ക് ഏവർക്കും സ്വാഗതം.