ഭാഷ | ജാപ്പനീസ് |
സംവിധാനം | Nobuhiro Yamashita |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ |
നോബുഹിരോ യമഷിതായുടെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഫീൽഗുഡ് മൂവിയാണ് ”എ ജെൻറിൽ ബ്രീസ് ഇൻ ദി വില്ലേജ്”.
പ്രകൃതി സുന്ദരമായ ഒരു ഗ്രാമത്തിലെ പ്രൈമറി, മിഡിൽ സ്ക്കൂളുകളിലെ വിദ്യാർത്ഥികളാണ് ചിത്രത്തിലെ നായികയായ സോയോയും മറ്റു ആറു കുട്ടികളും. അവിടെ പഠിക്കാനായി പട്ടണത്തിൽ നിന്നും ഒസാവയെന്ന ഒരു ആൺകുട്ടി കൂടി എത്തുന്നു. അവരുടെ ബാല കൗതുകങ്ങളും കൗമാര പ്രണയവും കണ്ണിനു കുളിർമയേകുന്ന പ്രകൃതി ഭംഗിയുമെല്ലാം പ്രേക്ഷകന് ദൃശ്യവിരുന്നൊരുക്കുന്നു.
ജപ്പാനിൽ ‘ടെന്നൻ കൊക്കക്കോ’ എന്ന പേരിലുള്ള ഈ ചിത്രം 2007 ലെ ടൊറൻ്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ കണ്ടംപററി വേൾഡ് സിനിമാ പ്രോഗ്രാമിലും, 28-മത് യോകോഹാമാ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിട്ടുണ്ട്.