എ ക്രിസ്‌മസ്‌ കരോൾ (A Christmas Carol) 2009

മൂവിമിറർ റിലീസ് - 225

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Robert Zemeckis
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ അനിമേഷൻ/അഡ്വഞ്ചർ/കോമഡി

6.8/10

ചാൾസ് ഡിക്കൻസിൻ്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കി, റോബർട്ട് സെമക്കസിൻ്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് ‘എ ക്രിസ്മസ് കരോൾ. എബനേസർ സ്ക്രൂജ്, അറുപിശുക്കനായ ഒരു പലിശക്കാരനാണ്. പാവങ്ങളോട് തീരെ കരുണയില്ലാത്ത ക്രൂരനുമാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ക്രൂജിന് പണം സമ്പാദിക്കുന്നതിൽ മാത്രമാണ് താല്പര്യം. ആരോടും അടുപ്പമില്ലാത്ത ഇയാൾ ക്രിസ്മസ് ആഘോഷം പോലും വെറും തട്ടിപ്പാണെന്ന ചിന്താഗതിക്കാരനാണ്. ഒരു ക്രിസ്മസിൻ്റെ തലേന്ന് രാത്രിയിൽ സ്ക്രൂജിനെ കാണാനെത്തുന്ന മൂന്ന് ഭൂതങ്ങൾ അയാളുടെ ജീവിതം മാറ്റിമറിക്കുന്നതാണ്, ക്രിസ്മസിൻ്റെ മഹത്വം വിളിച്ചോതുന്ന ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഈ ക്രിസ്മസ് ആഘോഷവേളയിൽ മൂവിമിറർ നിങ്ങൾക്കായി സാദരം സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ