എ കമ്പനി മാൻ (A Company Man) 2012

മൂവിമിറർ റിലീസ് - 249

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Lim Sang-Yoon
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ആക്ഷൻ/ത്രില്ലെർ

6.7/10

The Suspect എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ആയ ലിം സാങ് – യൂൺ സംവിധാനം ചെയ്ത് സൊ ജി-സബ് നായകനായി 2012 ൽ ഇറങ്ങിയ കൊറിയൻ ചിത്രമാണ് എ കമ്പനി മാൻ.
പുറമെ നിന്ന് നോക്കുമ്പോൾ ഒരു മെറ്റൽ മാനുഫാക്ച്ചർ കമ്പനിയിലെ ഒരു സാധാരണ ജോലിക്കാരനാണ് ജി ഹ്യോങ് – ഡൊ. എന്നാൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന അതി നിഘൂഢമായ ഒരു സംഘടനയുടെ പ്രവർത്തനമാണ് ചിത്രം പറയുന്നത്. ആക്ഷൻ രംഗങ്ങളും അതിമനോഹരമായ സിനിമറ്റൊഗ്രാഫിയും ചിത്രത്തെ മികച്ചതാക്കുന്നു. Be With You എന്ന ചിത്രത്തിലൂടെ പരിചിതനായ സൊ ജി-സബ് എന്ന നടന്റെ വേറിട്ടൊരു അഭിനയമാണ് ചിത്രത്തിൽ കാണാനാവുക. കൊറിയൻ ആക്ഷൻ ത്രില്ലെർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ