എർത്ത്ക്വക്ക് (Earthquake) 2016

മൂവിമിറർ റിലീസ് - 306

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ റഷ്യൻ
സംവിധാനം Sarik Andreasyan
പരിഭാഷ അനന്തു എ.ആർ
ജോണർ ഡ്രാമ

6.5/10

സ്വയം അഹങ്കരിക്കുന്ന മനുഷ്യന്, താൻ നേടിയതൊന്നും ഒന്നുമല്ല എന്ന് മനസ്സിലാക്കി കൊടുക്കാൻ ഒരു പ്രകൃതിക്ഷോഭത്തിനാകും. മഹാപ്രളയത്തിൽ നമ്മൾ മലയാളികളും അത് മനസ്സിലാക്കിയതാണ്. 1988ൽ ആർമേനിയയിൽ നടന്ന ഭൂമികുലുക്കത്തെ ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ റഷ്യൻ ചലച്ചിത്രമാണ് എർത്ത്ക്വക്ക്. തന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് കാരണമായി ജയിലേക്ക് പോയ മനുഷ്യനോട് പ്രതികാരം വീട്ടാൻ കാത്തുനിൽക്കുന്ന റോബർട്ടും, ജയിൽവാസത്തിന് ശേഷം തന്റെ കുടുംബത്തെ കാണാൻ ഓടിയെത്തുന്ന ബെർസോണിക്കുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പരസ്പരം കണ്ടാൽ തന്നെ മുഖംതിരിച്ചു നടക്കുന്ന പല മനുഷ്യരെ പ്രകൃതി എങ്ങനെ ഒരുമിപ്പിക്കുന്നു എന്നതിനുള്ള ഒരു പാഠമാണ് ഈ ചിത്രം. ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം നമ്മളെ കൊണ്ടുപോകുന്നത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും, മൃതദേഹങ്ങളുമൊക്കെ നിറഞ്ഞ യഥാർത്ഥ ഒരു ദുരന്തഭൂമിയിലേക്ക് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ