ഭാഷ | ചൈനീസ് |
സംവിധാനം | Sammo Kam-Bo Hung |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി/ആക്ഷൻ |
1980 ൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ആക്ഷൻ കോമഡി/ ഹൊറർ മൂവിയാണ് ‘എൻകൗണ്ടർ ഓഫ് സ്പൂക്കി കൈൻ്റ്’
നഗരത്തിലെ ഏറ്റവും വലിയ ധൈര്യശാലി താനാണെന്നാ തടിയൻ ച്യുങ് അവകാശപ്പെടുന്നത്. യഥാർത്ഥത്തിൽ ച്യുങിന് ഭൂതപ്രേതങ്ങളെ ഭയമാണ്. ച്യുങിൻ്റെ ഭാര്യയ്ക്കാവട്ടേ അവനെ തീരെ ബഹുമാനവുമില്ല. ച്യുങിൻ്റെ യജമാനൻ മാസ്റ്റർ ടാം, അവൻ്റെ ഭാര്യയുമായി തനിക്കുള്ള അവിഹിതം അറിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിൽ ച്യുങിനെ പേടിപ്പിച്ച് കൊല്ലാൻ ഒരു മാവോഷൻ മന്ത്രവാദിയെ ഏർപ്പാടാക്കുന്നു. ധൈര്യം തെളിയിക്കാൻ പന്തയം വയ്ക്കുന്ന ശീലമുള്ള ച്യുങ് എത്തിപ്പെടുന്ന കെണികളും, ശിക്കാരി ശംഭുവിനേപ്പോലെ അതിൽ നിന്നും രക്ഷപ്പെടുന്നതും ചിരിക്ക് വക നൽകുന്നതാണ്.