ഭാഷ | കൊറിയൻ |
സംവിധാനം | Lee Jong-pil |
പരിഭാഷ | അനന്തു A R |
ജോണർ | വാർ/ആക്ഷൻ |
ഏത് നിമിഷവും മരണം മുന്നിൽ കണ്ടേക്കാമെന്ന് ഉറപ്പുണ്ടെങ്കിലും, ജീവൻ മുറുകെപ്പിടിച്ച് പായുന്ന നായകൻ. ഏത് വിധേനയും അയാളെ പൂട്ടാൻ പരിവാരങ്ങളുമായി പിന്നാലെ തിരിക്കുന്ന വില്ലൻ. ഒരു ഗംഭീര വാർ ത്രില്ലർ മൂവി തന്നെയാണ് ഇക്കൊല്ലം സൗത്ത് കൊറിയയിൽ നിന്ന് പുറത്തിറങ്ങി ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച എസ്കേപ്പ്. ഉത്തര കൊറിയൻ സൈനികനായ കഥാനായകൻ ലിം, മികച്ച ജീവിതം തേടി പട്ടാള ക്യാമ്പിൽ നിന്നും അതിർത്തി കടന്ന് ദക്ഷിണ കൊറിയയിലേക്ക് കടക്കാൻ തീരുമാനിക്കുന്നു. ദിവസങ്ങളോളം ആസൂത്രണം ചെയ്‌ത ആ പദ്ധതി പൊളിയുകയും, തന്റെ ബാല്യകാല സുഹൃത്തും നിലവിൽ തന്റെ സുപ്പീരിയരുമായി ലീയുടെ സംഘത്താൽ പിന്തുടരപ്പെടുകയും ചെയ്തു. അവരുടെ കയ്യിൽ കിട്ടിയാൽ ജീവൻ നഷ്ടപ്പെടും എന്നുറപ്പുള്ള ലിം കൊറിയൻ അതിർത്തിയിലേക്ക് നടത്തുന്ന ത്രസിപ്പിക്കുന്ന പ്രയാണത്തിന്റെ കഥയാണ് എസ്കേപ്പ്. ആകെ ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ സർവൈവൽ ത്രില്ലർ കഥാപാത്രങ്ങളുടെ ഇമോഷണൽ വശങ്ങളും ഗംഭീരമായി ആവിഷ്കരിച്ചിട്ടുണ്ട്.