ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Hyams |
പരിഭാഷ | വിഷ്ണു കണ്ണൻ |
ജോണർ | സൈക്കോളജിക്കൽ/ത്രില്ലർ |
വിധവയായ ജെസീക്കയെന്ന സ്ത്രീ നാട്ടിലേക്ക് വിജനമായ വഴിയിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യുകയായിരുന്നു. തന്നെ ആരോ ഒരാൾ പിന്തുടരുന്ന കാര്യം അവൾ പതിയെ മനസ്സിലാക്കുന്നു. പിന്നീട് അവിടെ ജീവൻ രക്ഷപ്പെടാൻ നെട്ടോട്ടം ഓടുന്ന ഇരയുടെയും, അവളെ വേട്ടയാടാൻ നടക്കുന്ന വേട്ടക്കാരനെയുമാണ് നമുക്ക് കാണാൻ സാധിക്കുക. പല തവണ കണ്ടിട്ടുള്ള പ്ലോട്ട് ആണെങ്കിൽ കൂടിയും വ്യത്യസ്തമായ അവതരണം പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നുണ്ട്. കാടിന്റെ വശ്യതയും, വന്യതയും ഒരുപോലെ ഫീൽ ചെയ്യിപ്പിക്കുന്ന ഒരു ഗംഭീര സൈക്കോളജിക്കൽ ത്രില്ലർ.