എമാൻസിപ്പേഷൻ
(Emancipation) 2022

മൂവി മിറർ റിലീസ് • 404
ഭാഷ ഇംഗ്ലീഷ്
സംവിധാനം Antoine Fuqua
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ഹിസ്റ്ററി/ഡ്രാമ
Rating IMDb 6.2/10

Download Subtitles

DOWNLOAD

Emancipation.2022.720p.10bit.WEBRip.6CH.x265.HEVC-PSA.-Mal.srt
(96.59 KB)

Synopsis

മൃഗത്തിൻ്റെ വില പോലും കൽപ്പിക്കപ്പെടാതിരുന്ന ആഫ്രിക്കൻ അടിമകളുടേയും അവർ അനുഭവിച്ച നരകയാതനകളുടേയും നേർക്കാഴ്ചയാണ് 2022 ൽ ഇറങ്ങിയ ‘എമാൻസിപ്പേഷൻ'(മോചനം) എന്ന ചിത്രം.
ഭാര്യയുടേയും കുട്ടികളുടേയും മുന്നിൽ നിന്നുമാണ് അടിമക്കച്ചവടക്കാർ പീറ്ററിനെ പിടിച്ചു കൊണ്ടുപോവുന്നത്. പോകാൻ വിസമ്മതിച്ചാൽ കുടുംബത്തെ ഒന്നാകെ അവർ കൊന്നു തള്ളും. അടിമകളുടെ ലേബർ ക്യാമ്പിലെത്തിയ പീറ്ററിന് സഹതടവുകാർ പട്ടിണിയും പീഢനവും മൂലം മരിച്ചുവീഴുന്നത് കണ്ടുനിൽക്കാനായില്ല. നാല് തടവുകാരെ കൂട്ടി പീറ്റർ അവിടെ നിന്നും കടന്നുകളയുന്നു. പിന്നീട് വിജനമായ ചതുപ്പിലൂടെ രക്ഷപ്പെട്ട അടിമയെ ഏതുവിധേനേയും പിടിക്കാൻ വെള്ളക്കാരും എങ്ങനേയും കുടുംബത്തിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന പീറ്ററും തമ്മിലുള്ള ജീവൻമരണ പോരാട്ടമാണ്.
1863 ൽ എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവെച്ച കാലഘട്ടത്തിൽ അടിമക്കച്ചവടക്കാരിൽ നിന്നും രക്ഷപ്പെട്ട ഗോർഡൻ എന്നയാളുടെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ ഹൈലൈറ്റ് വിൽ സ്മിത്തിൻ്റെ നായക വേഷമാണ്. ഡാർക്ക് കളർടോണിൽ ചിത്രീകരിച്ചിരിക്കുന്ന കാടും ചതുപ്പും യുദ്ധഭൂമിയുമെല്ലാം ക്യാമറ അതിഗംഭീരമായി ഒപ്പിയെടുത്തിരിക്കുന്നു. മികച്ച ഒരു സർവൈവൽ മൂവി, ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ