ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | റ്റിമൂർ ബെക്മാംബെറ്റോവ് |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, വിഷ്ണു സി നായർ |
ജോണർ | ആക്ഷൻ/ഫാന്റസി/ഹൊറർ |
റഷ്യൻ സംവിധായകനായ റ്റിമൂർ ബെക്മാംബെറ്റോവ് 2012 ൽ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഡാർക്ക് ഫാന്റസി ഹൊറർ ആക്ഷൻ ചിത്രമാണ് എബ്രഹാം ലിങ്കൺ: വാമ്പയർ ഹണ്ടർ. എബ്രഹാം ലിങ്കന്റെ യഥാർഥ ജീവിത കഥയിലെ പല നിഗൂഡമായ താളുകളൽ ഉൾപ്പെടുത്തിയുള്ള ഒരു നോവലിന്റെ ചലച്ചിത്രവിഷ്കാരവും കൂടിയാണ് ഇത്.
പ്രസിഡന്റ് എന്നതിലുപരി തന്റെ രാജ്യത്ത് ആതിവസിച്ച് വരുന്ന വാമ്പയറുകളെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യവും അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണമായ ഒരു വാമ്പയറിനോട് തോന്നിയ ലിങ്കന്റെ പക, അദ്ദേഹത്തെ ഹെൻറി എന്ന ഉപദേഷ്‌ടാവിന്റെ അടുത്ത് എത്തിച്ചു. ഹെൻറിയിൽ നിന്നും അദ്ദേഹം വാമ്പയറുകളെ നേരിടാനുള്ള പല വിദ്യകളും തന്ത്രങ്ങളും പഠിക്കുന്നു. ശേഷമുള്ള വാമ്പയർ വേട്ടയാണ് ചിത്രത്തിന്റെ ആദ്യ പകുതി. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ആയതിനെ തുടർന്നുള്ള ഭാഗമാണ് രണ്ട് പകുതിയിൽ. കുടുംബവും രാഷ്ട്രിയവും രാജ്യ സ്നേഹവും എല്ലാമായി ഒരു രാജ്യത്തിന്റെ ഊർജവും ഓജസുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വമ്പയറുകൾ വീണ്ടും എത്തുന്നു. ശേഷമുള്ള കാര്യങ്ങളാണ് പിന്നീട് ചിത്രത്തിലുള്ളത്.
ഏബ്രഹാം ലിങ്കനായി പ്രശസ്ത ഹോളിവുഡ് നടൻ ബെഞ്ചമിൻ വാക്കർ ആണ് വേഷമിടുന്നത്. കൂടാതെ ഡൊമിനിക് കൂപ്പർ, ആന്റണി മാക്കി, മേരി എലിസബത്ത് വിൻസ്റ്റഡ്, റൂഫസ് സെവെൽ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. ഒരു ആക്ഷൻ ഹൊറർ ചിത്രം ഇഷ്ടപ്പെടുന്നവർക്ക് വേണ്ട എല്ലാ എലമെന്റ്‌സ് ചിത്രത്തിലുണ്ട്.