എബോർ ഷബോർ (Ebar Shabor) 2015

മൂവിമിറർ റിലീസ് - 351

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ബംഗാളി
സംവിധാനം അരിന്തം സിൽ
പരിഭാഷ ബിനോജ് ജോസഫ്
ജോണർ ക്രൈം/ഡ്രാമ

7.2/10

ഇന്ത്യൻ സാഹിത്യ ലോകത്ത് ഏറ്റവും കൂടുതൽ കുറ്റാന്വേഷണ കഥകൾ ഇറങ്ങുന്നത് ഒരു പക്ഷെ ബംഗാളിയിലായിരിക്കും ബുദ്ദി കൂർമ്മതയും കർമ്മ കുശലതയും കൊണ്ടു വിസ്മയിപ്പിക്കുന്ന സാങ്കൽപ്പിക കഥാപാത്രങ്ങൾക്ക് സൂപ്പർ ഹീറോ പരിവേഷം ചാർത്തി കൊടുക്കുന്നതിൽ അവർ വിമുഖത കാണിച്ചിട്ടില്ല ഡിക്ടറ്റീവ് Byomkesh bakshi മുതൽ Shabor Dasgupta വരെ നീളുന്നതാണ് ആ നിര . മികച്ച ജന പ്രീതി ഇത്തരം കഥാപാത്രങ്ങൾക്ക് ലഭിക്കുന്നത് കൊണ്ടു തന്നെ ബംഗാളിയിലെ പ്രമുഖ സാഹിത്യകാരന്മാർ എല്ലാം തന്നെ പരീക്ഷിച്ചു നോക്കിയ സാഹിത്യ ശാഖയാണ് അപസർപ്പക കഥകൾ

പ്രശസ്ത ബംഗാളി സാഹിത്യകാരൻ ശിർഷെന്ദു മുഖോപാധ്യായ യുടെ റിൻ എന്ന കഥയെ ആസ്പദമാക്കി അരിന്തം സിൽ സംവിധാനം ചെയ്തു 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് എബാർ ഷാബോർ

സുഹൃത്തുക്കൾക്ക് നൽകിയ പാർട്ടിക്ക് ശേഷം സ്വന്തം കിടപ്പറയിലേക്ക് മടങ്ങിയ മിതാലി ഘോഷ് എന്ന യുവതി കൊല്ലപ്പെടുന്നു സംഭവം നടന്നത് കൊൽക്കത്തയുടെ ഹൃദയഭാഗത്ത് ആണെന്നതും കൊല്ലപ്പെട്ടത് സമൂഹത്തിലെ ഉന്നത ശ്രേണിയിൽ പെട്ടയാളാണെന്നതും സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു കേസന്വേഷണം സി ഐ ഡി അസിസ്റ്റന്റ് കമീഷണർ ഷാബോർ ദാസ്ഗുപ്ത യിലേക്ക് എത്തിച്ചേരുന്നു മൃദു സ്വഭാവിയും ബുദ്ധിമാനായ ഷാബോർ തെളിവുകൾ ഓരോന്നായി ചികഞ്ഞു കണ്ടെത്തുന്നു മൈതാലിയുടെ ഭൂത കാലത്തിലൂടെ നടത്തിയ യാത്രയിൽ അവളൂടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങൾ ഓരോന്നായി അയാളുടെ മുന്നിലേക്ക് എത്തുന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു

ശാന്ത സ്വഭാവുയും ബുദ്ധിമാനായ ഷാബോർ ദാസ്ഗുപ്ത എന്ന കഥാപാത്രത്തിന്റെ എല്ലാ മാനറിസങ്ങളും ഉൾക്കൊണ്ട് തന്റെ കഥാപാത്രത്തെ മനോഹരമാക്കിയിരിക്കുന്നു സരസ്വതചാറ്റർജി(കഹാനിയിലെ നിശബ്ദനായ കൊലയാളി ) മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി കഥയുടെ സ്വഭാവവുമായി ഒത്തു ചേർന്നു പോകുന്ന ക്യാമറയും പശ്ചാത്തല സംഗീതവും പതിഞ്ഞ താളത്തിലാണെങ്കിലും പഴുതുകളില്ലാത്ത തിരക്കഥയും മികച്ച സംവിധാനവും എല്ലാം ചേർന്ന് എബാർ ഷാബോർ നെ dark mood thriller ഇഷ്‌ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രമാക്കി മാറ്റുന്നു

അഭിപ്രായങ്ങൾ പങ്കുവെക്കാൻ