ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Doug Liman |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | സയൻസ് ഫിക്ഷൻ/ ത്രില്ലർ |
വന്താ… സുട്ടാ… സെത്താ… റിപ്പീറ്റ്…
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഒരു സയൻസ് ഫിക്ഷൻ ഹോളിവുഡ് മൂവിയാണ് ടോം ക്രൂസ് നായകനായി 2014ൽ പുറത്തിറങ്ങിയ എഡ്ജ് ഓഫ് റ്റുമൊറോ. ഭൂമിയിൽ ഏലിയൻ ആക്രമണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇവർക്കെതിരെ ഒരു ആക്ഷൻ ഫോഴ്‌സ് രൂപംകൊള്ളുന്നു. കൃത്യമായി പരിശീലനം നേടി ആക്രമണത്തിന് ഇറങ്ങുമ്പോഴും അതിശക്തരായ ഈ എലിയൻസിനെതിരെ നേർക്കുനേർ പോരാടുക അത്ര എളുപ്പമല്ല. മേജർ വില്യം കേജ് ഈ ഫോഴ്‌സിലേക്ക് നിർബന്ധപൂർവ്വം എത്തിച്ചേരുന്നു. ആദ്യ ആക്രമണത്തിൽ തന്നെ മരണപ്പെടുന്ന മേജർ ഒരു ലൂപ്പിൽ അകപ്പെടുന്നു. ഓരോ തവണയും വീണ്ടും വീണ്ടും മരിച്ചു ജനിക്കുന്ന കഥാനായകൻ ഒടുവിൽ തിരിച്ചടിക്കാൻ തന്നെ തീരുമാനിക്കുന്നു. ബാക്കി പൂരം കണ്ടറിയുക.