എച്ച് ഐ റ്റി: ദി സെക്കന്റ് കേസ് (H.I.T: The Second Case) 2022

മൂവിമിറർ റിലീസ് - 346

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുഗു
സംവിധാനം ശൈലേഷ് കോലാനു
പരിഭാഷ ഡോ. ഓംനാഥ്‌, മനോജ്‌ കുന്നത്ത്, പ്രവീൺ കുറുപ്പ്, യുഎബക്കർ പട്ടാമ്പി & സഫീർ അലി
ജോണർ ക്രൈം/ത്രില്ലെർ

7.4/10

2020 ഇൽ റീലീസ് ആയ ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ഹിറ്റിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഈ പാർട്ടിൽ മറ്റൊരു കേസ് ആണ് സിനിമ പറയുന്നത്…

പെൺകുട്ടികളെ ക്രൂരമായി ശരീരഭാഗങ്ങൾ അറുത്ത് കൊല്ലുന്ന ഒരു സൈക്കോ സീരിയൽ കില്ലർ.
ആ സൈക്കോയെ കണ്ടെത്താൻ ശ്രമിക്കുന്ന KD(കൃഷ്ണ ദേവ് )എന്ന പോലീസ് ഓഫീസറും ടീമും.
സിനിമ ആദ്യം മുതൽ അവസാനം വരെ നല്ലൊരു മിസ്റ്ററി മൂഡ് നില നിർത്തിയാണ് മുന്നോട്ട് പോകുന്നത്. പാറ്റേൺ ത്രില്ലർ സിനിമകൾ പോലെ അല്ലാതെ മുഴുനീള സസ്പെൻസ് നില നിർത്തിയാണ് പടം നമ്മളെ മുന്നോട്ട് നയിക്കുന്നത്.

ത്രില്ലർ സ്പെഷ്യലിസ്റ്റ് എന്ന പേരിൽ തെലുഗിൽ അറിയപ്പെടുന്ന ആദ്വി ശേഷിൻ്റെ മറ്റൊരു മികച്ച പ്രകടനം തന്നെ നിങ്ങൾക്ക് ഈ സിനിമയിൽ കാണാനാകും.

കുറേ കാലത്തിനു ശേഷം ഒരു മുഴുനീള ത്രില്ലർ സിനിമ കണ്ട ഫീലിൽ നിങ്ങൾക്കീ സിനിമ കണ്ടു തീർക്കാം..
കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആയി പോകുന്ന മറ്റു ചില എക്‌സൈറ്റിങ് എലമൻ്റ്സും ഈ സിനിമയിൽ ഉണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ