ഭാഷ | ഡാനിഷ് |
സംവിധാനം | Søren Balle Mads Matthiesen |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | മിസ്റ്ററി/ഫാന്റസി |
1999ൽ 21 വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്‌കൂൾ വാൻ ഒരു തുമ്പും അവശേഷിക്കാതെ കാണാതാവുന്നു. ആസ്ട്രിഡ് എന്ന 9 വയസ്സുള്ള പെൺകുട്ടിക്ക് ഈ ദുരന്തത്തിൽ അവളുടെ ചേച്ചിയെ നഷ്ടമാവുകയും മാനസികനില തകരാറിലാവുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം അതിജീവിച്ച് കുടുംബജീവിതം നയിക്കുന്നതിനിടയിൽ, സംഭവം നടന്ന് 21 വർഷങ്ങൾക്ക് ശേഷം ആസ്ട്രിഡിന് അജ്ഞാതമായ ഒരു ഫോൺകോൾ വരികയും അവളുടെ ചേച്ചിയെ കാണാതായ സംഭവത്തെപ്പറ്റി ചെറിയ തുമ്പ് ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് ഒരു മാധ്യമത്തിൽ വർക്ക് ചെയ്യുന്ന ആസ്ട്രിഡ് ഇതിന്റെ രഹസ്യം അന്വേഷിച്ച് ഇറങ്ങുന്നു. ഒരേ സമയം ഫാന്റസിയും മിസ്റ്ററിയും ഇടകലർത്തി 6 എപ്പിസോഡുകളിലൂടെ പറയുന്ന നല്ലൊരു മിസ്റ്ററി സീരീസാണ് 2020ൽ സംപ്രേക്ഷണം ആരംഭിച്ച എക്വിനോക്സ്. 21 വർഷങ്ങളായി ചുരുളുഴിയാത്ത ഒരു സംഭവത്തെ അന്വേഷിച്ചിറങ്ങുന്ന ആസ്ട്രിഡിന് നേരിടേണ്ടി വരുന്നത് മനുഷ്യേന്ദ്രിയങ്ങൾക്ക് അതീതമായ പല ശക്തികളെയുമായിരുന്നു. ത്രില്ലർ പ്രേമികൾക്ക് നല്ലൊരു എക്സ്പീരിയൻസ് തന്നെയായിരിക്കും എക്വിനോക്സ്.