ഭാഷ | ഹിന്ദി |
സംവിധാനം | Vikramaditya motwane |
പരിഭാഷ | അനന്തു എ ആർ, നെവിൻ ബാബു, കെവിൻ ബാബു, യു എ ബക്കർ പട്ടാമ്പി, സഫീർ അലി |
ജോണർ | ഡ്രാമ/ത്രില്ലെർ |
“ഈഗോ ക്ലാഷ്…. ഈയൊരു വിഷയം ആസ്പദമാക്കി ഒരുപാട് സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെയൊരു എക്‌സ്ട്രീം ലെവലാണ് AK V/S AK. അനുരാഗ് കശ്യപും, അനിൽ കപൂറും ശരിക്കും ഏറ്റുമുട്ടിയെന്ന വാർത്തകളിലെ ഊഹാപോഹങ്ങൾ ഒടുവിൽ എത്തി നിന്നത് 2020ഇൽ പുറത്തിറങ്ങിയ ഈ സൃഷ്ടിയിലായിരുന്നു. ഒരു ഷോയ്ക്ക് ഇടയിൽവെച്ച് ഉണ്ടാകുന്ന അഭിപ്രായ വ്യതാസം അതിരുകടക്കുന്ന സംഭവവികാസത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നെയങ്ങോട്ട് ബോളിവുഡിലെ രണ്ട് മഹാരഥന്മാർ കൊമ്പുകോർക്കുന്ന അതിഗംഭീര കാഴ്ചകളാണ് സിനിമയിലുടനീളം കാണാനാകുന്നത്. സൈക്കോ സംവിധായകനിൽ നിന്ന് തന്റെ മകളെ രക്ഷിക്കാൻ ഇറങ്ങി തിരിക്കുന്ന അനിൽ കപൂറും, ഒരു വശത്തു നിന്ന് ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന അനുരാഗ് കശ്യപും പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട്.
Andolan filims ന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട് Netflix പുറത്തിറക്കിയ ഈ ചിത്രം, ഈ കൊല്ലം ബോളിവുഡിൽ നിന്ന് പുറത്തിറങ്ങിയ മികച്ച സിനിമ അനുഭവങ്ങളിൽ ഒന്നു തന്നെയാണ്.