ഉപ്പെന (Uppena) 2021

മൂവിമിറർ റിലീസ് - 99

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുങ്ക്
സംവിധാനം Buchi Babu Sana
പരിഭാഷ ഡോ. ഓംനാഥ്‌, മനോജ്‌ കുന്നത്ത്, സഫീർ അലി
ജോണർ റൊമാൻസ്/ഡ്രാമ

6.5/10

ഒരു മനോഹര പ്രണയകഥയും അതിനോടൊപ്പം ജാതി വെറിയും ദുരഭിമാനവും ഒക്കെ പറയുന്ന ചിത്രമാണ് തെലുഗിൽ ഈ വർഷം ഇറങ്ങിയ ഈ സിനിമ.
പ്രണയം എന്നത് വെറും ലൈംഗീകതയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല, മറിച്ചു അത് രണ്ടു ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരൽ ആണെന്നും മറ്റൊന്നിനും അവിടെ പ്രസക്തി ഇല്ലെന്നും ചിത്രം പറയുന്നു.
2002ലെ ഒരു ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരനും പണക്കാരനുമായ രായനത്തിന്റെ മകൾ സംഗീതയുടെയും മൽസ്യത്തൊഴിലാളിയുടെ മകനും താഴ്ന്ന ജാതിക്കാരനുമായ ആസിയുടെയും പ്രണയത്തേയും കൂടാതെ ജാതിയും കുടുംബ ഗൗരവവും ഒക്കെ കാരണം ഇവരുടെ പ്രണയത്തിനുണ്ടാകുന്ന വെല്ലുവിളികളും കാണിക്കുന്ന ഈ ചിത്രം അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരെ കൂടുതൽ വൈകാരികമായി സ്പർശിക്കുന്ന ചില രംഗങ്ങളിലൂടെയും കടന്ന് പോകും.
.
സംഗീതയായി കൃതി ഷെട്ടിയും രായനം ആയി വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത് ചിത്രത്തിലെ ബി ജി എമ്മും പാട്ടുകളും ഇപ്പോൾ തന്നെ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
തെലുഗ് ഇൻഡസ്ട്രിയിൽ നിന്നും ഈയടുത്ത് ഇറങ്ങിയതിൽ മികച്ചത് എന്ന് നിസംശയം പറയാൻ പറ്റുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി കഴിഞ്ഞിറങ്ങിയ തീയേറ്റർ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ കൂടിയാണ്. “പ്രണയം സമുദ്രം പോലെ വിശാലവും ആഴമേറിയതും ആകണമെന്ന്” പറയുന്ന ഈ സിനിമയുടെ മലയാളം പരിഭാഷ മൂവി മിറർ പ്രേക്ഷകർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ