ഭാഷ | നോർവീജിയൻ |
സംവിധാനം | Erik Poppe |
പരിഭാഷ | അനൂപ് പി സി |
ജോണർ | വാർ/ഡ്രാമ |
2011 ജൂലൈ 22ന് നോർവേയിലെ ഉട്ടോയ ദ്വീപിലെ സോഷ്യലിസ്റ്റ് വർക്കേഴ്സ് സമ്മർ ക്യാമ്പിലേക്ക് വലതുപക്ഷ തീവ്രവാദിയായ ഒരാൾ നടത്തിയ വെടിവെപ്പിൽ, 69 പേർ കൊല്ലപ്പെട്ടിരുന്നു.. ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിന്റെ പുനരാവിഷ്കാരമാണ് ഈ സിനിമ. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന ഒരു കൂട്ടം ചെറുപ്പക്കാർ, ആക്രമണത്തിൽ ചിതറിപ്പോയ ആൾക്കൂട്ടത്തിൽ സ്വന്തം സഹോദരിയെ തിരയുന്ന കായ(Kaja) എന്ന യുവതി.
തീവ്രവാദത്തിന് മതമില്ലെന്ന ലോകസത്യത്തിന് ദൃഷ്ടാന്തമാണ് നോർവേ ഭീകരാക്രമണം. 2018ലെ ബെർലിൻ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ ഇന്ത്യൻ വംശജയായ ശിവ് രാജേന്ദ്രം എലിയാസ്സനാണ്.
©️ ഹരി നാരായണൻ