ഉഗ്രം (Ugramm) 2014

മൂവിമിറർ റിലീസ് - 272

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം പ്രശാന്ത് നീൽ
പരിഭാഷ സഫീർ അലി
ജോണർ ആക്ഷൻ/ത്രില്ലെർ

8.0/10

തന്റെ മരിച്ചു പോയ അമ്മയുടെ ശവകുടീരം ഒരുനോക്ക് കണ്ട് യാത്ര ചോദിയ്ക്കാൻ ഓസ്ട്രേലിയയിൽ നിന്ന് വന്നതാണ് നിത്യ.. പക്ഷെ അവളെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു, എന്നാൽ തമ്മിൽ ഒരു സംബന്ധവുമില്ലാത്ത ഏതോ ഒരു യുവാവ് അവളെ അവരുടെ കയ്യിൽ നിന്നും രക്ഷിക്കുന്നു, ആരാണയാൾ, എന്തിനാണയാൾ തന്നെ രക്ഷിച്ചത്, അയാളുടെ ഭൂതകാലം എന്താണ്, നിത്യയുടെ ആ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഉഗ്രം..
ഇന്ത്യ മൊത്തം തരംഗമായ കെ ജി ഫ് എന്ന സിനിമയുടെ സംവിധായകൻ പ്രശാന്ത് നീലിന്റെ ആദ്യ ചിത്രമായ ഇതിൽ നായകനായി അഭിനയിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ അളിയൻ ശ്രീ മുരളി ആണ്.
കന്നഡ സിനിമയിൽ ചരിത്രം തിരുത്തിക്കുറിച്ച ഈ സിനിമ ഏകദേശം 4 വർഷത്തോളം ഷൂട്ട്‌ ചെയ്ത് 300 ഷെഡ്യൂളുകളിലായാണ് പൂർത്തിയാക്കിയത്
അതുവരെ കന്നഡ ഓഡിയൻസ് സ്വന്തം ഇൻഡസ്ട്രയിൽ കണ്ടിട്ടില്ലാത്ത തരം മെയ്‌ക്കിങ്ങും, നല്ല കെട്ടുറപ്പുള്ളൊരു തിരക്കഥയും വേറിട്ട ഒരു ട്രീട്മെന്റുമായൊരു ഗ്യാങ്‌സ്റ്റർ സിനിമ, അതും കണ്ടിരിക്കുന്നവന്റെ രക്തയോട്ടം കൂട്ടുന്ന സൈസൊരു അഡാർ ഐറ്റം, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആ സിനിമ അവിടെ വൻ വിജയമായി,
ഉഗ്രത്തിന് ശേഷം വന്ന പല മാസ് സിനിമകൾക്കും ഇതിന്റെ സ്വാധീനം ഉണ്ടായിരുന്നു, മേക്കിങ്ങിലും ട്രീട്മെന്റിലുമൊക്കെ, ഞെട്ടിക്കുന്ന ഒരു ഇടിവെട്ട് ഐറ്റം, മാസിന്റെ കൊടുമുടി എന്നൊക്കെ കേട്ടിട്ടില്ലേ, അതായിരുന്നു അക്ഷരാർത്ഥത്തിൽ ഈ സിനിമ,
കെ ജി.എഫ് പോലെ തന്നെ, ഓരോ സീനുകളും, ബി.ജി.എം. ഉം , ഡയലോഗുകളും, എന്തിനു ഓരോരുത്തരുടെയും നോട്ടംപോലും പക്കാ മാസ്, തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ