ഉഗ്രം ( Ugram ) 2023

മൂവിമിറർ റിലീസ് - 381

പോസ്റ്റർ : അതുൽ പി വി
ഭാഷ തെലുഗു
സംവിധാനം Vijay Kanakamedala
പരിഭാഷ സഫീർ അലി, മനോജ് കുന്നത്ത് & ഡോ. ഓംനാഥ്‌
ജോണർ ആക്ഷൻ/ക്രൈം

6.5/10

ജോലിയോടുള്ള ആത്മാർത്ഥത, കുടുംബത്തോടുള്ള സ്നേഹം ഇവ രണ്ടും ഒരു പോലെ കൊണ്ടു പോകുന്ന ഒരു പോലീസ് ഓഫീസർ…
അയാളുടെ ജീവിതത്തിലെ ഒരു രാത്രിയിൽ നിനച്ചിരിക്കാതെ കടന്നു വരുന്ന ദുരന്തങ്ങളും,
അതിനെതിരെ ആ രാത്രിയിലെ അയാളുടെ ചെറുത്തു നിൽപ്പുകളും അതെന്തിന് വേണ്ടിയാണെന്നുള്ള ക്ലൈമാക്സും കൂടിയാണ് ഈ പടം.

കഥ കേൾക്കുമ്പോൾ ടിപ്പിക്കൽ ക്ളീഷേ തെലുഗ് പടമാണെന്ന് തോന്നിക്കുമെങ്കിലും അതിൽ അവർ കുറച്ചു ട്വിസ്റ്റ്‌ കൂടിയങ്ങ് പ്രേക്ഷകർക്ക് കുത്തിത്തിരുകി തരും അതിനോടൊപ്പം അല്ലേരി നരേഷ് എന്ന നടന്റെ മാരക പെർഫോമെൻസും കൂടി ചേരുമ്പോൾ നമുക്ക് കിട്ടുന്നത് ഒന്നാംതരം ഒരു ത്രില്ലെർ വിരുന്നു കൂടിയാണ്..

തെലുഗ് സിനിമ മേഖലയിൽ കുറെ നാളായി ഇൻഡസ്ട്രിയൽ പിടിച്ചു നിൽക്കാൻ സ്‌ട്രഗിൾ ചെയ്യുന്ന ഒരു ആക്ടർ കൂടിയാണ് അല്ലേരി നരേഷ്….

കോമഡി റോളുകളിൽ മാത്രം ഒതുങ്ങുന്ന അവസ്ഥയിൽ നിന്നും മാറാൻ ഉള്ള ശ്രമങ്ങൾ പുള്ളി നടത്തുന്നുണ്ട് എങ്കിലും സ്വീകാര്യത കുറവാണെന്നു തോന്നിയിട്ടുണ്ട്.അങ്ങനെ ഉള്ള ഒരു കോമഡി ആക്ടറിൽ നിന്നും ഒരിക്കലും ചെയ്യാത്ത തരത്തിൽ ഉള്ള ഒരു സിനിമ ആയിരുന്നു മുമ്പ് ഇവിടെ തന്നെ റിലീസ് ആയിരുന്ന നാന്ദി.. ( MM റിലീസ് – 88)

പിന്നെ ഇതാ ആ കോമെഡി നടൻ എന്ന ചീത്ത പേര് മാറ്റാൻ ഉഗ്രമെന്ന പടവുമായി വീണ്ടും എത്തുന്നു.

കോമർഷ്യൽ മാസ്സ് ആക്ഷൻ സിനിമകളിൽ ഈ നടൻ ഇത് വരെ ട്രൈ ചെയ്യാത്ത തരത്തിൽ ഉള്ള കുറെ സീൻസ് ഉഗ്രത്തിൽ ഉണ്ട്.

ആക്ഷന്റെ കാര്യത്തിൽ ഈ മൂവി ഒരു പടക്കകട തന്നെയാണ്. അത്രേം മനോഹരമായി ആണ് ആക്ഷനുകൾ ചെയ്തിരിക്കുന്നത്..ചില ഏരിയ ഒക്കെ ഹെവി മാസ് തന്നെയാണ്..
ആദ്യ പകുതിയിൽ തുടങ്ങുന്ന സസ്‌പെൻസും മരണ മാസ്സ് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ ഉടനീളം നിർത്താൻ സിനിമക്ക് ആയിട്ടുണ്ട്‌.

അത് കൊണ്ട് ഉഗ്രം പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാകും…
മലയാളം ഡബ് തമിഴ് ഡബ് ഒന്നും ഇല്ലാത്ത ഈ ചിത്രം കൂടുതൽ പേരിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ഉഗ്രത്തിന്റെ മലയാളം പരിഭാഷ മൂവി മിറർ നിങ്ങളിലേക്ക് എത്തിക്കുകയാണ്. NB. മുമ്പ് ഇവിടെ റിലീസ് ആയിരുന്ന ഉഗ്രം 2014 (കന്നട MM റിലീസ് 272) ആയി ഈ സിനിമക്ക് യാതൊരു വിധ ബന്ധവുമില്ല.l

അഭിപ്രായങ്ങൾ പങ്കുവെക്കാൻ