ഈ നാഗരാനിക്കി ഏമായിന്തി ( Ea Nagaraniki Emaindi )

മൂവിമിറർ റിലീസ് - 411

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ തെലുഗു
സംവിധാനം തരുൺ ഭാസ്‌കർ
പരിഭാഷ സഫീർ അലി
ജോണർ കോമഡി

8.1/10

സൗഹൃദം എന്നത് നമ്മുടെയെല്ലാം ജീവിതത്തിൽ വിലമതിക്കാനാവാത്ത ഒന്നാണ് സ്കൂളിലും കോളേജിലും നാട്ടിലും ജോലി സ്ഥലത്തും സോഷ്യൽ മീഡിയയിലുമൊക്കെ യായി ഒരുപാട് കൂട്ടുകാർ ജീവിതത്തിൽ നമുക്ക് ഉണ്ടായിട്ടുണ്ടാകും.
അതിൽ ചില ആളുകൾ എല്ലാ പ്രശ്നങ്ങളിലും സന്തോഷങ്ങളിലും  എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടാകും അങ്ങനെയുള്ള നാല് കട്ട ചങ്കുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്.
വിവേക്, കാർത്തിക്, കൗഷിക്, ഉപ്പി, ഇവർ നാല് പേരും നീണ്ട  അഞ്ച് വർഷങ്ങൾക്ക് ശേഷം പണ്ട് അവർ പ്ലാൻ ചെയ്തിരുന്ന ഗോവയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്
ആ യാത്രയിൽ കാർത്തികിന്റെ കയ്യിലുള്ള വിലയേറിയ മോതിരം നഷ്ടപെടുകയും അത് കണ്ടു പിടിക്കാനുള്ള ഇവരുടെ നെട്ടോട്ടവും ഇതിനിടയിൽ അവരുടെ രസകരമായ പഴയ കാലവും പറഞ്ഞു പോകുന്നുണ്ട് സിനിമയിൽ.
ദിൽ ചഹ്താ ഹേ, സിന്ദഗി നാ മിലേഗി ദൊബാരാ, തുടങ്ങിയ ബൊളീവുഡ് സിനിമകളുടെ ശ്രേണിയിൽ വരുന്ന ഈ സിനിമ ആരാധകരുടെ ആവശ്യ പ്രകാരം തെലുഗാനയിലും ആന്ദ്രയിലും ഈ വർഷം റീ റിലീസ് ചെയ്തിരുന്നു.
ഒരുപാട് പേര് റിക്വസ്റ്റ് ചെയ്തിരുന്ന ചിത്രത്തിന്റെ മലയാളം പരിഭാഷ മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ