ഭാഷ | ഇംഗ്ലീഷ്, റഷ്യൻ, ഉക്രെയിനിയൻ |
സംവിധാനം | David Cronenberg |
പരിഭാഷ | സതീഷ് ഗോപാൽ |
ജോണർ | ക്രൈം/ത്രില്ലർ |
ടാറ്റിയാന എന്ന കൗമാരക്കാരി ലണ്ടൻ ഹോസ്പിറ്റലിൽ വെച്ച് പ്രസവത്തോടെ മരിക്കുന്നു. ടാറ്റിയാനയുടെ ബാഗിൽ നിന്ന് റഷ്യൻ ഭാഷയിലുള്ള ഒരു ഡയറി മിഡ്‌വൈഫായ അന്നക്ക് ലഭിക്കുന്നു. ഡയറിയിൽ നിന്നും ടാറ്റിയാനയുടെ വിലാസം കണ്ടെത്തി, നവജാതശിശുവിനെ അവരുടെ ബന്ധുക്കളെ ഏൽപ്പിക്കാനായി അന്ന ശ്രമിക്കുന്നു. ഡയറിയിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് യാത്ര തുടങ്ങുന്ന അന്ന എത്തിച്ചേരുന്നത് റഷ്യൻ മാഫിയ സംഘങ്ങളുടെ ഇടയിലേക്കാണ്. അവിടെ വെച്ച് അവൾ നിക്കോളാസ് എന്ന ഒരു നിഗൂഢ മനുഷ്യനെ കണ്ടുമുട്ടുന്നു. നിക്കോളായ് ആരാണ്? ദൈവമോ അതോ പിശാചോ?
വിഗ്ഗോ മോട്ടേൻസൻ തകർത്തഭിനയിച്ച നിക്കോളായ് എന്ന നിഗൂഢ കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറേ. പതിഞ്ഞ താളത്തിൽ പോകുന്ന, എന്നാൽ മാസ്സ് കാണിക്കാൻ കാതടപ്പിക്കുന്ന ബിജിയെമ്മോ, അമാനുഷിക സംഘടന രംഗങ്ങളോ ഒന്നും വേണ്ടെന്ന് തെളിയിച്ച ഒരു ക്രൈം ത്രില്ലർ മൂവിയാണ് ഈസ്റ്റേൺ പ്രോമിസസ്.
©️