എ വുമൺ ഇൻ ബെർലിൻ (A Women In Berlin) 2008

മൂവിമിറർ റിലീസ് - 316

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ജർമ്മൻ
സംവിധാനം Max Färberböck
പരിഭാഷ അനന്തു എ.ആർ
ജോണർ വാർ/ബയോഗ്രഫി/ഹിസ്റ്ററി

7.0/10

ജർമ്മനിയെ പിടിച്ചുലച്ച വിവാദപരമായ ഒരു നോവൽ, ചെറുരാഷ്ട്രീയക്കാർ മുതൽ സാക്ഷാൽ പോപ്പ് വരെ വിമർശിച്ച നോവൽ. അതാണ് മാർത്ത ഹില്ലേസ്സിന്റെ “ബെർലിനെ പെൺകുട്ടി”. ഇതേ നോവലിനെ ആസ്പദമാക്കി 2008ൽ അതേ പേരിൽ പുറത്തിറങ്ങിയ ഈ ജർമ്മൻ ചലച്ചിത്രം, സ്വതന്ത്രത്തിനായി ബെർലിനെ സ്ത്രീകൾ നടത്തിയ ത്യാഗത്തിന്റെ നേർസാക്ഷ്യമാണ്. ഹിറ്റ്ലർ പരാജയത്തോട് അടുക്കുന്ന സമയത്ത് ബെർലിൻ അടക്കമുള്ള ജർമ്മനിയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ ജനവാസ മേഖലകളിലേക്ക് റഷ്യൻ സേന പാഞ്ഞു കയറുകയും, അവിടുത്തെ പുരുഷന്മാരെ സൈബീരിയയിലെ ശൈത്യക്കാടുകളിലെ തടവറകളിലേക്ക് അയക്കുകയും ചെയ്യുന്നു. വൃദ്ധരും സ്ത്രീകളും മാത്രം അവശേഷിച്ച ബെർലിനിൽ റഷ്യൻ സേന പിന്നീട് നടത്തിയ ലൈംഗിക അരാജകത്വങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. നിവൃത്തിയില്ലാതെ റഷ്യൻ പട്ടാളക്കാരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തക തന്റെ അനുവങ്ങൾ പുറംലോകത്തിനോട് ഒരു കത്തിലൂടെ പറയുന്ന രീതിക്കാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ജർമ്മൻ സ്ത്രീകളെ അപമാനിക്കുന്നുവെന്ന പേരിൽ ഏറെ വിവാദമായ ഈ നോവലിന്റെ എഴുത്തുകാരി ആരാണ് എന്നത് വർഷങ്ങളോളം പുറത്ത് വിടാതെ സൂക്ഷിച്ചിരുന്നു. സമകാലികരുടെ അവഹേളനത്തിൽ ഏറെ മനം നൊന്ത ആ എഴുത്തുകാരി, മരണംവരെ ആ നോവൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന നിബന്ധനയും വെച്ചിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ