ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ron Howard |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ/സർവൈവൽ |
ഹെർമൻ മെൽവില്ലയുടെ 1851ൽ പബ്ലിഷ് ചെയ്‌ത “മോബി-ഡിക്ക്” വായിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ അദ്ദേഹത്തെ അതെഴുതുന്നതിലേക് നയിച്ചത് 1820ൽ അരങ്ങേറിയ ചില സംഭവങ്ങൾ ആണ്…
ഭൂമിയിൽ നിന്ന് ഇന്ധനം കുഴിച്ചെടുക്കുന്നതിനുമൊക്കെ മുമ്പ് തിമിംഗലങ്ങളുടെ ഓയിൽ ആണ് ലോക മാർക്കറ്റ് അടക്കി ഭരിച്ചിരുന്നത്… അത്തരത്തിൽ എണ്ണ എടുക്കാൻ പോകുന്ന എസ്സെക്സ് എന്ന കപ്പലും, അത് നേരിടേണ്ടി വരുന്ന തിമിംഗലത്തിന്റെ ആക്രമണവും, അതിനാൽ കപ്പൽ ജീവനക്കാർ നേരിടേണ്ടി വരുന്ന നിർവചിക്കാനാവാത്ത ദുരിതങ്ങളും ജീവൻപോലും പണയപ്പെടുത്തി അവർ നേടിയെടുക്കുന്ന അതിജീവനവുമാണ് രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രത്തിൽ സംവിധായകൻ കണ്ണഞ്ചിപ്പിക്കുന്ന VFX വിസ്മയത്തിലിന്റെ അകമ്പടിയോടെ നമ്മോടു പറയുന്നത്.
റിയൽ സ്റ്റോറികൾ അണിയിച്ചൊരുക്കുന്നതിൽ സംവിധായകനായ റോൻ ഹോവാർഡ് എത്രമാത്രം അപ്രമാദിത്യമുള്ളവനെന്ന് അദ്ദേഹത്തിന്റെ റഷ്, അപ്പോളോ 13, എ ബ്യൂട്ടിഫുൾ മൈൻഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം നമ്മൾ കണ്ടറിഞ്ഞതാണ്.
ക്യാപ്റ്റനാകാൻ യോഗ്യനും എന്നാൽ സാമൂഹ്യ വ്യവസ്ഥിതിയുടെ ഇരയായി തൽസ്ഥാനത്ത് എത്താൻ കഴിയാതെപോകുന്ന ഓവെൻ ചേസും ക്യാപ്റ്റനായെത്തുന്ന ജോർജ് പൊള്ളാർഡും തമ്മിലുള്ള പടല പിണക്കങ്ങൾ തിമിംഗല വേട്ടക്ക് മുന്നേ തന്നെ കപ്പൽ ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. ചില തെറ്റായ തീരുമാനങ്ങൾ കൂടി മുകൾ തട്ടിൽ നിന്ന് എടുക്കപെടുമ്പോൾ അവർക്കെല്ലാം നഷ്‍ടമാകാൻ ഇടയാക്കുന്നത് സ്വന്തം ജീവനുകളാണ് ….. ക്രിസ് ഹേംസ്വാർത് , ടോം ഹോളണ്ട് കോമ്പിനേഷൻ സീനുകൾ വികാര നിർഭരമാക്കി തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്.
കൂടാതെ മികച്ച ഗ്രാഫിക്കുകളോടെ അവതരിപ്പിച്ച കൊലയാളി തിമിംഗലത്തിന്റെ പകപ്പോക്കലും ആക്രമണവും, ഒരാളുടെയെങ്കിലും അതിജീവിനത്തിനായി യാത്രികർ സ്വയം ബലിയാടായി ഭക്ഷണമാകുന്ന ഭീതിത കാഴ്ചകളൊക്കെ സിനിമയിലൂടെ തുറന്നു കാട്ടുമ്പോൾ തന്നെ നമുക്കുറപ്പിക്കാം ഈ ആക്ഷൻ അഡ്വഞ്ചർ ട്രൂ സ്റ്റോറി കാണാതെ മാറ്റിവെക്കേണ്ട ഒരു ചിത്രമല്ലെന്ന്.