ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jean-Jacques Annaud |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | അഡ്വെഞ്ചർ/ബയോഗ്രാഫി |
മലയാളികൾക്ക് പ്രിയങ്കരനായ ഹോളിവുഡ് അഭിനേതാവ് ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായി 1997ൽ പുറത്തിറങ്ങിയ ബയോഗ്രഫിക്കൽ മൂവിയാണ് “സെവൻ ഇയേഴ്‌സ് ഇൻ ടിബറ്റ്”. ഓസ്ട്രിയൻ പർവ്വതാരോഹകനായ ഹെൻറിച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ നേർക്കാഴ്ചയാണ്. ചില കാരണങ്ങളാൽ ടിബറ്റിൽ എത്തുന്ന ഹെൻറിച്ച് 12 വയസുള്ള ലാമയെ പരിചയപ്പെടുന്നു. ആ ബാലനുമായുള്ള ഹൃദ്യമായ ആ സൗഹൃദബന്ധം സിനിമയെ മറ്റൊരു വേറിട്ട അനുഭൂതിയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. ചിത്രത്തിലെ ഈ ബാലൻ ചെയ്‌ത കഥാപാത്രം പിൽക്കാലത്ത് ദലൈ ലാമ എന്ന പേരിൽ ലോകപ്രശസ്തി നേടുന്നുണ്ട്. ടിബറ്റൻ താഴ്വാരങ്ങളുടെ ഭംഗി ഒപ്പിയെടുത്ത ഈ ചിത്രം ഏതൊരു സിനിമാപ്രേമിക്കും ഒരു നിധി തന്നെയാണ്.