ഭാഷ | നോർവീജിയൻ |
സംവിധാനം | Hans Petter Moland |
പരിഭാഷ | ജിനറ്റ് തോമസ് |
ജോണർ | ഡാർക്ക് കോമഡി/ആക്ഷൻ |
മഞ്ഞുമൂടിയ നോർവീജയൻ പാതകളിലെ മഞ്ഞു മാറ്റുന്ന ജോലിയാണ് നിൽസ് ഡിക്ക്മാൻ എന്ന വാർധക്യമെത്തിയ കഥാനായകന്റെ ജോലി. പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ മകൻ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് മരണപ്പെടുന്നു. പോലീസ് കേസ് അവസാനിപ്പിക്കുമ്പോൾ ഡിക്ക്മാൻ മയക്കുമരുന്ന് ഉപയോഗിക്കാത്ത തന്റെ മകന്റെ മരണത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ച് ഇറങ്ങുന്നു. പക്ഷെ അയാൾക്ക് നേരിടേണ്ടി വരുന്നത് വലിയൊരു മയക്കുമരുന്ന് മാഫിയയെ തന്നെയാണ്. ഫലിത പ്രിയനായ ഈ ചിത്രത്തിലെ വില്ലൻ സ്‌ക്രീനിൽ വരുമ്പോഴൊക്കെ ചിത്രം ഒരു ഡാർക്ക് കോമഡി ജോണറിലേക്ക് മാറുന്നുണ്ട്. മഞ്ഞു നിറഞ്ഞ നോർവീജിയൻ ഭൂപ്രകൃതി ആസ്വദിച്ചുകൊണ്ട് കണ്ടു തീർക്കാവുന്ന മികച്ചൊരു സൃഷ്‌ടിയാണ് ഇൻ ഓഡർ ഓഫ് ഡിസപ്പിയറൻസ്.