ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Kurtis David Harder |
പരിഭാഷ | അനൂപ് പി സി |
ജോണർ | സൈക്കോളജിക്കൽ/ത്രില്ലർ |
തന്റെ ബോയ് ഫ്രണ്ടിന്റെ നിർബന്ധപ്രകാരമായിരുന്നു, ഒരുമിച്ചു ബുക്ക് ചെയ്തതാണെങ്കിലും അവസാന നിമിഷം അയാൾ വരുന്നില്ലെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാഡിസന്‍ ആ തായ്ലന്റ് യാത്രക്ക് ഒരുങ്ങേണ്ടി വന്നത്.
തന്റെ കണ്ണിലൂടെ സോഷ്യൽ മീഡിയയിൽ തായ്ലന്റിനെ പരിചയപെടുത്തിക്കൊണ്ടിരുന്ന മാഡിസൺ അവിടത്തുകാരിയായ ഒരു പെൺകുട്ടിയുമായി പരിചയത്തിലാകുന്നു. വിരസമായ തന്റെ സോളോ ട്രിപ്പിൽ മാഡിസന്‍ ആ സുഹൃത്ത്ബന്ധം ഒരു ആശ്വാസമായിരുന്നു. ഒരു രാത്രി മാഡിസന്റെ പാസ്പോർട്ടും, പണവും മറ്റ് രേഖകളും അവൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് കളവ് പോകുന്നു.മറ്റൊരു പാസ്സ്പോർട്ട് ലഭിക്കാൻ രണ്ടാഴ്ച്ച വൈകുമെന്ന് മനസിലാക്കിയ മാഡിസൺ ആ പെൺകുട്ടിയുടെ കൂടെ ഒരു സാഹസിക യാത്ര പോകുന്നു. പിന്നീടാരും അവളെ കണ്ടിട്ടില്ല.
മാഡിസന്‍ എന്ത് സംഭവിച്ചു? ആരാണാ പെൺകുട്ടി? മാഡിസൺ ഇനി തിരിച്ചു വരുമോ?ഇതിന്റെ സത്യാവസ്ഥ അറിയാൻ ഇറങ്ങിപ്പുറപ്പെടുന്ന മാഡിസന്റെ ബോയ് ഫ്രണ്ടിലൂടെ കഥ പുരോഗമിക്കുന്നു.
©️