ഭാഷ | തമിഴ് |
സംവിധാനം | ആർ. രവികുമാർ |
പരിഭാഷ | ഉനൈസ് ചെലൂർ |
ജോണർ | Sci-Fi/കോമഡി |
സയൻസ് ഫിക്ഷൻ സിനിമകൾക്ക് വളരെ പഞ്ഞമുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പരീക്ഷണ സിനിമകളിൽ ഒന്നെന്ന് നിസംശയം പറയാവുന്ന ഒരു ചിത്രം തന്നെയാണ് ഇൻട്ര് നേട്ര് നാളൈ. 2065ഇൽ നിന്നും 2015ലേക്ക് എത്തുന്ന ഒരു ടൈം ട്രാവൽ ഡിവൈസിനെ ചുറ്റിപ്പറ്റി നടക്കുന്ന വളരെ രസകരമായ സംഭവവികാസങ്ങളാണ് സിനിമയിലുടനീളം. ഇളങ്കോവൻ എന്ന നായകകഥാപാത്രവും പുലിയെന്ന കൂട്ടുകാരനും ചേർന്ന് ടൈം ട്രാവൽ നടത്തി ഭൂതകാലത്തിൽ മാറ്റം വരുത്തുകയും അതുമൂലമുണ്ടാകുന്ന ഊരാക്കുടുക്കുകളുമായി വളരെ രസകരമായ ഒരു സിനിമ തന്നെയാണ് ഇൻട്ര് നേട്ര് നാളൈ. അധികമാരും കൈവെക്കാത്ത “ടൈം ട്രാവൽ” കോൺസെപ്റ്റിനെ ഇത്രമേൽ രസകരമായി അവതരിപ്പിച്ച സംവിധായകൻ വളരെയധികം കയ്യടി അർഹിക്കുന്നുമുണ്ട്.