ഭാഷ | മാൻഡറിൻ |
സംവിധാനം | Bi gan |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ഡ്രാമ/മിസ്റ്ററി/റൊമാൻസ് |
ഒട്ടേറെ പ്രശംസകൾ ഏറ്റു വാങ്ങിയ “കൈലി ബ്ലൂസ്” ന്റെ സംവിധായകൻ ബി ഗാനിന്റെ രണ്ടാമത്തെ ചിത്രമാണ് 2018ൽ പുറത്തിറങ്ങിയ ലോങ് ഡേയ്‌സ് ജേർണി ഇൻടു നൈറ്റ്. പിതാവിന്റെ മരണത്തെ തുടർന്ന് തന്റെ ജന്മനാടായ കൈലിയിലേക്ക് തിരികെ വരേണ്ടി വരുന്ന നായകൻ ലുവോ ഹോങ്വു. ഉറ്റ സുഹൃത്തിന്റെ മരണവും കാമുകിയുടെ തിരോധാനത്തിന്റെയും ഓർമ്മകൾ പേറുന്ന ആ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് അയാൾ ആഗ്രഹിച്ചിരുന്നില്ല, ഓർമ്മകളുടെ ഭാരം കൂടിയപ്പോൾ അയാൾ തന്റെ കാമുകിയെ തേടി ഇറങ്ങി തിരിക്കുകയാണ്. അല്പം സ്ലോ പേസിലുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്, ഒരുപക്ഷെ ലോകസിനിമയിൽ ഇനിയൊരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത ഒരു മണിക്കൂർ ദൈർഖ്യമുള്ള സിംഗിൾ ഷോട്ട് ഡ്രീം സെക്യുൻസ് ക്ലൈമാക്സ് പോർഷൻ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്. വിത്യസ്തമായൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരിക്കും ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുക.