ഭാഷ | ഇന്തോനേഷ്യൻ |
സംവിധാനം | Kimo Stamboel |
പരിഭാഷ | ബിനോജ് ജോസഫ് |
ജോണർ | ഹൊറർ/മിസ്റ്ററി |
സാത്താൻ സ്ളേവ് അടക്കമുള്ള ഗംഭീര ഹൊറർ ചിത്രങ്ങൾ സിനിമാലോകത്തിന് സമ്മാനിച്ച ഇന്തോനേഷ്യൻ ഇൻഡസ്സ്ട്രിയിലെ ടാനർ ഹൊറർ യൂണിവേഴ്‌സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2022ൽ പുറത്തിറങ്ങിയ ഒരു ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രമാണ് ഇവാന. ഇന്തോനേഷ്യയിൽ റെക്കോർഡ് വിറ്റുവരവ് നടത്തിയ ഒരു പ്രേത നോവലിനെ പ്രചോദനമാക്കി ചിത്രീകരിച്ച ഈ ചിത്രം, ഒരു കാലത്ത് ഡച്ച് ഭരണത്തിനു കീഴിലായിരുന്ന ഇന്തോനേഷ്യയുടെ കഥ കൂടിയാണ് പറഞ്ഞു പോകുന്നത്. വീടു മാറി താമസിക്കാനെത്തിയ രണ്ടു സഹോദരങ്ങൾ പുതിയ താമസ സ്‌ഥലത്ത് അപരിചിതമായ ചില കാഴ്ച്ചകൾ കാണുന്നതും, തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമായി നല്ലൊരു ഹൊറർ ത്രില്ലർ തന്നെയാണ് ഈ ചിത്രം. പഴയൊരു വീടും, നിഗൂഢമായ പശ്ചാത്തല സംഗീതവുമായി ഒരു ക്ളീഷേ കഥയിലേക്ക് പോകുമെന്ന് തോന്നുന്നിടത്ത്, ഗംഭീരമായ ഫ്ലാഷ്ബാക്ക് സീനുകളുമായി ചിത്രം പ്രേക്ഷകർക്ക് നല്ല ത്രില്ലിംഗ് എലമന്റ്സുകൾ സമ്മാനിക്കുന്നുമുണ്ട്.