ഭാഷ | മലേഷ്യൻ |
സംവിധാനം | Lee See Teck Mark |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ |
2023 ൽ പുറത്തിറങ്ങിയ ഒരു മലേഷ്യൻ സിനിമയാണ്, ഇറേസർ.
മരിച്ചവർക്കുള്ള മീസാൻ കല്ലുകൾ നിർമ്മിച്ചു നൽകുന്ന ജോലിയിൽ ഏർപ്പെട്ട അഹ്മദും സ്നേഹമയിയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് ആൺമക്കളും അടങ്ങുന്ന മലേഷ്യൻ മുസ്ലീം കുടുംബം വളരെ സന്തോഷത്തോടെയാണ്. ജീവിച്ചിരുന്നത്. ഒരിക്കൽ അഹ്മദും മൂത്ത മകൻ അസ്മാനും മഴയുള്ള ഒരു രാത്രിയിൽ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മദ്ധ്യവയസ്‌ക്കയായ ഒരു സ്ത്രീയേയും അവരുടെ മകളേയും വഴിയിൽ നിന്നും രക്ഷിക്കേണ്ടി വരുന്നു. അഹ്മദിൻ്റെ വീട്ടിൽ എത്തിയ അവരുടെ ജീവിതകഥ അറിയുന്നതിനായി സിനിമ തുടർന്നു കാണുക. സ്‌നേഹത്തിൻ്റേയും വിശ്വാസത്തിൻ്റേയും മൂല്യം വിളിച്ചോതുന്ന മികച്ച ഒരു കുടുംബചിത്രം.