ഇറേസർ
( Eraser ) 1996

മൂവിമിറർ റിലീസ് - 508

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Chuck Russell
പരിഭാഷ ബിനോജ് ജോസഫ്
ജോണർ ആക്ഷൻ/ത്രില്ലർ

6.2/10

അർണോൾഡിന്റെ ആക്ഷൻ സിനിമകൾ തിരഞ്ഞുപിടിച്ചു കാണുന്ന മലയാളികൾക്കിടയിൽ അധികം ചർച്ചചെയ്യപ്പെടാത്ത ഒരു ഗംഭീര ആക്ഷൻ ത്രില്ലർ മൂവിയാണ് ഇറേസർ. കുറ്റവാളികളികൾക്ക് സമൂഹത്തിലുള്ള സ്വാധീനത്താൽ കുപ്രസിദ്ധി നേടുന്ന പല കേസുകളിലും സാക്ഷിമൊഴി പറയേണ്ടവർ വിചാരണക്ക് മുൻപ് കൊല്ലപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം സാക്ഷികളെ സംരക്ഷിക്കുന്ന ഒരു സ്പൈ ആണ് ജോൺ കൂഗൻ. അങ്ങനെയിരിക്കെ താൻ ജോലിചെയ്യുന്ന FBI യിൽ നിന്നും കൊടിയ ചതി നേരിടേണ്ടി വന്ന ജോൺ തന്റെ ക്ലയന്റ് ആയ ലീ എന്ന യുവതിയെ സംരക്ഷിക്കാൻ നടത്തുന്ന ഉദ്വേഗജനകമായ ശ്രമങ്ങളാണ് ചിത്രം പറഞ്ഞുപോകുന്നത്. ആർണോൾഡ് ആക്ഷൻ ചിത്രങ്ങളുടെ സുവർണ്ണകാലത്ത് ഇറങ്ങിയ ഈ ചിത്രം അദ്ദേഹത്തിന്റെ ചടുലമായ സംഘട്ടനങ്ങളാൽ സമ്പന്നമാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ