ഇരുവർ (Iruvar) 1997

മൂവിമിറർ റിലീസ് - 376

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ തമിഴ്
സംവിധാനം മണിരത്നം
പരിഭാഷ അനന്തു എ.ആർ
ജോണർ പൊളിറ്റിക്കൽ/ഡ്രാമ

8.4/10

സിനിമ ഒരു സ്വപ്നമായി കൊണ്ടു നടക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ടാവും, ഒരു നടനാവാൻ, സംഗീത സംവിധായകനാവാൻ, തിരകഥാകൃത്താവാൻ, ഛായാഗ്രഹകനോ, എഡിറ്ററോ ആകാൻ, അങ്ങനെ സിനിമയുടെ ഏത് മേഖലയിലേക്ക് നോക്കിയാലും ഒരു പാഠപുസ്തകമെന്ന് പറയാവുന്ന അതി ഗംഭീരമായ ഒരു സിനിമ. അതാണ് MGR-കരുണാനിധി സൗഹൃദത്തെ ആസ്പദമാക്കി സാക്ഷാൽ മണിരത്നം അണിയിച്ചൊരുക്കിയ ഇരുവർ. തമിഴ്നാട് പൊളിറ്റിക്സ് വളരെ മനോഹരമായി വരച്ചു കാട്ടുന്ന ഈ സിനിമ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആരംഭവും, വളർച്ചയുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്നുണ്ട്. ലോക സുന്ദരി ഐശ്വര്യ റായിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. മോഹൻലാൽ-പ്രകാശ് രാജ് കോംബോയാണ് ഈ സിനിമയിലെ മറ്റൊരു പ്രത്യേകത. ഇരുവരും തങ്ങളുടെ വേഷങ്ങൾ അതിഗംഭീരമാക്കി. മോഹൻലാൽ എന്ന അതികായന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പകർന്നാട്ടങ്ങളിൽ ഒന്നു തന്നെയാണ് ഇരുവർ. ഇന്നും സിനിമാ ലോകത്തെ പല പ്രമുഖർ തങ്ങളുടെ പ്രചോദനമായി കണക്കാക്കുന്ന ഈ സിനിമ ടോറന്റോ ഫിലിം ഫെസ്റ്റിവൽ, ബെൽഗ്രേഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തു. ആ കൊല്ലത്തെ ദേശീയ അവാർഡിലും പങ്കാളിത്തം നേടിയ ഇരുവർ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈറ്റ് ആൻഡ് സൗണ്ട് തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച 1000 സിനിമകളിൽ ഒന്നാണ്.

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ജന്മദിനത്തിൽ ഒരുപാട് സന്തോഷത്തോടെ ഈ പരിഭാഷ നിങ്ങൾക്കായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ