ഇന്നസെന്റ് ( Innocent ) 2021

മൂവിമിറർ റിലീസ് - 321

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ സ്പാനിഷ്
സംവിധാനം Orio Paulo
പരിഭാഷ പ്രജിത് പരമേശ്വരൻ, മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ്
ജോണർ മിസ്റ്ററി/ത്രില്ലർ/സീരീസ്

7.8/10

ഹാർലൻ കോബനിന്റെ the innocent എന്നാ പുസ്തകത്തെ ആസ്പദമാക്കി orio paulo സംവിധാനം ചെയ്ത സ്പാനിഷ് ടീവി സീരീസ് ആണ് the innocent.
അറിയാതെ ചെയ്ത തെറ്റിന് 4 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മാറ്റിയോ വിദാൽ പഴയ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്.ജോലിയുടെ ആവശ്യത്തിനായി ബെർലിനിലേക്ക് പോയ ഭാര്യയുടെ നഗ്ന വീഡിയോ ആരോ വിദലിനു അയച്ചു കൊടുക്കുന്നു, അന്വേഷണത്തിൽ ഭാര്യ ബെർലിനിൽ എത്തിയിട്ടില്ലെന്ന് മനസിലാക്കുന്ന വിദാൽ അന്ന് രാത്രി കന്യാസ്ത്രീ മഠത്തിൽ നടക്കുന്ന മരണത്തിൽ പോലീസിന്റെ സംശയത്തിന്റെ നിഴലിൽ ആകുന്നതോടെ കഥ കൂടുതൽ സങ്കീർണമാകുന്നു.
Orio paulo എന്ന പേര് അന്വര്ഥമാകും വിധം ഓരോ എപ്പിസോഡിലും മിസ്റ്ററിയും ത്രില്ലിങ്ങും സമം ചേർത്താണ് അവതരിപ്പിച്ചിട്ടുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ